Startup
Trending

സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ജിയോജിതിന്റെ പാര്‍ട്ണര്‍ പദ്ധതി

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിജിറ്റൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരംഭിക്കുന്ന പാർട്ണർ പദ്ധതിയുടെ ഉദ്ഘാടനം കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർവ്വഹിച്ചു.കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെവിടെയിരുന്നും ജോലി ചെയ്യാവുന്ന ഗിഗ് ഇക്കോണമിയിൽ, സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർക്ക് https://partner.geojit.comഎന്നപാർട്ണർ പോർട്ടലിലൂടെ ജിയോജിതുമായി കൈകോർത്ത് വരുമാനം സൃഷ്ടിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.


ഈ സെബി നിയന്ത്രിത പരിപാടിയിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് സൗജന്യ ഡിജിറ്റൽ പരിശീലനം നല്കുമെന്നതിനാൽ, നിക്ഷേപ സേവന രംഗത്ത് മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്.ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, വീട്ടമ്മമാർ, വിരമിച്ച ആളുകൾ എന്നിവർക്ക് പ്രാരംഭ ചിലവുകളൊന്നുമില്ലാതെ തന്നെ ഈ പരിപാടിയുടെ ഭാഗമാകാവുന്നതാണ്. പങ്കാളികളാകുന്നവർക്ക് പെട്ടെന്നു തന്നെ നിക്ഷേപകരെ കണ്ടെത്താനും അവരവരുടെ വരുമാനം ഏതു സമയത്തും പരിശോധിക്കാനും ഈ പോർട്ടൽ വഴി സാധിക്കും. ഐ പി ഒ കൾ മ്യൂച്വൽഫണ്ട് പദ്ധതികൾ, പി എം എസ്, എ ഐ എഫ്, സ്ഥിര നിക്ഷേപങ്ങൾ, എൻ സി ഡികൾ, ബോണ്ടുകൾ, വായ്പകൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രൊഡക്ടുകൾ പോർട്ടൽ ഉപയോഗിച്ച് ഇടപാടുകാരെ പരിചയപ്പെടുത്താം.ഉത്സാഹികളായ സംരംഭകർക്ക് ജിയോജിതുമായി കൈകോർക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ജിയോജിത് പാർട്ണർ റിലേഷൻസ് വിഭാഗം തലവൻ വി. കൃഷ്ണ കുമാർ അഭിപ്രായപ്പെട്ടു.

Related Articles

Back to top button