Auto
Trending

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ റജിസ്‌ട്രേഷന്‍ കുത്തനെയിടിഞ്ഞു

ഇന്ത്യയിലെ വൈദ്യുത സ്‌കൂട്ടറുകളുടെ റജിസ്‌ട്രേഷന്‍ കഴിഞ്ഞ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. വാഹന്‍ വെഹിക്കിള്‍ റജിസ്‌ട്രേഷന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം ജൂണ്‍ 27 വരെ 35,461 വൈദ്യുത സ്‌കൂട്ടറുകള്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി എടുത്തു കളഞ്ഞതോടെ വൈദ്യുത സ്‌കൂട്ടറുകളുടെ വിലയില്‍ 15-18% വര്‍ധനവുണ്ടായിരുന്നു. ഇതോടെയാണ് വൈദ്യുത സ്‌കൂട്ടര്‍ വില്‍പനയിലും ഇടിവുണ്ടായത്. മുന്‍ മാസത്തെ അപേക്ഷിച്ച് 47 ശതമാനത്തിന്റെ കുറവാണ് കണക്കുകള്‍ കാണിക്കുന്നത്.കഴിഞ്ഞ അഞ്ചു മാസത്തില്‍(ജനുവരി മുതല്‍ മെയ് വരെ) ഒരുമാസം ശരാശരി 77,728 വൈദ്യുത സ്‌കൂട്ടറുകള്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തില്‍ പ്രതിദിനം 3,391 വൈദ്യുത സ്‌കൂട്ടറുകളാണ് വിറ്റിരുന്നതെങ്കില്‍ ജൂണില്‍ അത് 1,363 ആയാണ് കുറഞ്ഞത്. തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും കരുതിയതിലും വലിയ കുറവാണ് വില്‍പനയിലുണ്ടായതെന്ന് ഏഥര്‍ ചീഫ് ബിസിനസ് ഓഫീസര്‍ രണ്‍വീര്‍ എസ് ഫൊകേല പ്രതികരിച്ചു.

Related Articles

Back to top button