
വിഡിയോ കോൺഫറൻസിങ് ആപ്പായ സൂം(Zoom) ഇതാ പുതിയ ഒരു സേവനം അവതരിപ്പിക്കുന്നു. സൂം ഇന്റലിജന്റ് ഡയറക്ടർ, ഇടത്തരം മുതൽ വലിയ മുറികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഫീച്ചർ, ഒരു മീറ്റിങ്ങിലുള്ള ആളുകളെ എല്ലാവരേയും കാണാനുള്ള അവസരമൊരുക്കുന്നു ഒരു വിഡിയോ കോളിൽ പങ്കെടുക്കുന്നവരെയെല്ലാം സ്വയമേവ ഫ്രെയിമിൽ ഉൾപ്പെടുത്തുന്ന ഒരു എഐ പവർ ഫീച്ചറാണ് ഇന്റലിജന്റ് ഡയറക്ടർ. പങ്കെടുക്കുന്നവരുടെ ചലനം ട്രാക്ക് ചെയ്യാനും അതിനനുസരിച്ച് ക്യാമറ ക്രമീകരിക്കാനും ഈ ഫീച്ചർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു. സൂം റൂമുകൾക്കായി ഇന്റലിജന്റ് ഡയറക്ടർ നിലവിൽ ബീറ്റയിൽ ലഭ്യമാണ്. ഈ ഫീച്ചർ വരും മാസങ്ങളിൽ പൊതുജനങ്ങൾക്കായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ദൃശ്യമാണെന്ന് ഉറപ്പുവരുത്തി വിഡിയോ കോളുകളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താൻ ഇന്റലിജന്റ് ഡയറക്ടർക്ക് സഹായിക്കാനാകും. എല്ലാവരേയും കാണാൻ ബുദ്ധിമുട്ടുള്ള വലിയ മീറ്റിങുകളിൽ ഇത് സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.