Startup
Trending

സ്റ്റാർട്ടപ്പുകളിലും പിരിച്ചുവിടൽ വ്യാപകമാവുന്നു

വൻകിട കമ്പനികളിൽ മാത്രമല്ല സ്റ്റാർട്ടപ്പുകളിലും പിരിച്ചുവിടൽ വ്യാപകമാകുന്നു.ലോംഗ്‌ഹൗസ് കൺസൾട്ടിംഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ 52 പുതു കമ്പനികൾ 2022-ൽ 18,000-ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിൽ പകുതിയോളം പേരും 15 എഡ്‌ടെക് കമ്പനികളിലായി ജോലി ചെയ്തിരുന്നവരാണ്.2022-ൽ ഏറ്റവും സീനിയർ ലെവലിൽ കൂടുതൽ പേരെ ഒഴിവാക്കിയത് ഉദാൻ, ഒല, ഒയോ തുടങ്ങിയ കമ്പനികളാണ്.സംശയാസ്പദമായ ഇ-കൊമേഴ്‌സ് കമ്പനികളിൽ പിടിമുറുക്കാൻ സർക്കാർ ശ്രമിക്കുന്നത് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും തിരിച്ചടിയാണ്.പുതിയ കമ്പനികൾ നേരിടുന്ന ഫണ്ടിംഗ് പ്രശ്നങ്ങളും ശൈത്യകാലത്തെ ബിസിനസ് വെല്ലുവിളികളുമാണ് മറ്റൊരു പ്രശ്നം.

എഡ്‌ടെക്, ഉപഭോക്തൃ സേവനങ്ങൾ, ഇ-കൊമേഴ്‌സ്, ഹെൽത്ത് ടെക്, ലോജിസ്റ്റിക്‌സ്, ഫിൻടെക്, ടെക്, മീഡിയ ആൻഡ് എന്റർടൈൻമെന്റ്, അഗ്രി-ടെക്, ക്ലീൻടെക് എന്നീ മേഖലകളിലാണ് തൊഴിൽ നഷ്ടം. എഡ്‌ടെക് രംഗത്ത് ഏറ്റവും അധികം പിരിച്ചുവിടൽ നടന്നത് ബൈജൂസ്, അൺകാഡമി, വേദാന്തു, ബൈജുവിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയർ, ടോപ്പർ,ഫ്രണ്ട്‌റോ, ലിഡോ, ഇൻവാക്റ്റ് മെറ്റാവേർസിറ്റി, തുടങ്ങിയ കമ്പനികളിലാണ്. പിരിച്ചുവിട്ട ഏകദേശം 44 ശതമാനം പേരും 15 എഡ്‌ടെക് കമ്പനികളിൽ നിന്നുള്ളവരാണ്.ഓൺലൈൻ പഠന സാധ്യതകൾ ഉപയോഗിക്കുന്നതിനൊപ്പം ഇന്നവേഷൻ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പണം ഉപയോഗിക്കാഞ്ഞതും മിക്ക കമ്പനികൾക്കും തിരിച്ചടിയായി.

Related Articles

Back to top button