Startup
Trending

കേരളത്തിന്റെ ഇലക്ട്രിക് സൈക്കിള്‍ ഇനി മുംബൈയിലെ നിരത്തിലും ഓടും

കേരളത്തിലെ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വാന്‍ മോട്ടോ വര്‍ളിയിലെ ആട്രിയ മാളില്‍ ഇലക്ട്രിക് സൈക്കിള്‍ ഷോറൂം തുറന്നു. കൊച്ചിയില്‍ തുടക്കമിട്ട കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത് ഷോറൂമാണിത്. അര്‍ബന്‍സ്‌പോര്‍ട്ട്, അര്‍ബന്‍സ്‌പോര്‍ട്ട് പ്രോ എന്നീ മോഡലുകളാണ് മുംബൈയില്‍ വിപണിയിലിറക്കിയത്. ഇറ്റാലിയന്‍ കമ്പനിയായ ബനലിയുമായി ചേര്‍ന്നാണ് കമ്പനി ഇവിടെ ഇ-സൈക്കിളുകള്‍ നിര്‍മിക്കുന്നതെന്ന് വാന്‍ മോട്ടോ സ്ഥാപകനും സി.ഇ.ഒ.യുമായ ജിത്തു സുകുമാരന്‍ നായര്‍ പറഞ്ഞു. അടുത്ത മൂന്നുമാസത്തിനുള്ളില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ എന്നീ നഗരങ്ങളിലും വാന്‍ മോട്ടോ ഇ-സൈക്കിളുകള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.48 വോള്‍ട്ട് 7.5 എഎച്ച് ലിഥിയം അയണ്‍ ബാറ്ററിയാണ് സൈക്കിളുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററി അഴിച്ചെടുത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്.ഒറ്റചാര്‍ജില്‍ പരമാവധി 60 കിലോമീറ്റര്‍ വരെ ലഭിക്കും. മണിക്കൂറില്‍ 25 കി.മീ ആണ് വേഗത.അലോയ് ഫ്രെയിം, 20 ഇഞ്ച് വീലുകള്‍, ബെനലിയുടെ ലൈറ്റ് വെയ്റ്റ് അലോയ് റിം, എല്‍.ഇ.ഡി. ലൈറ്റുകള്‍, ഡിസ്‌ക് ബ്രേക്ക് തുടങ്ങി ഒട്ടേറെ സംവിധാനങ്ങളും ഇതിലുണ്ട്.62,999, 72,999 രൂപ എന്നിങ്ങനെയാണ് രണ്ട് ഇ-സൈക്കിളുകളുടേയും വില.

Related Articles

Back to top button