
രാജ്യത്തെ രണ്ട് വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നായി. ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡ് എന്ന ബാങ്കിതര ധനകാര്യ സ്ഥാപനം എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിക്കുന്നു. ഇതോടെ എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രമാകും അവശേഷിക്കുക. എച്ച്.ഡി.എഫ്.സിയുടെ ഓഹരികള്‍ ജൂലായ് 13 മുതല്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പേരിലേയ്ക്ക് മാറും. ലയനം ജൂലായ് ഒന്നിനാണ് യാഥാര്‍ഥ്യമാകുക. ഇരു കമ്പനികളുടെയും ബോര്‍ഡ് യോഗം ജൂണ്‍ 30ന് ചേരും. എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ അവസാന ബോര്‍ഡ് യോഗവുമാകും ഇത്. എച്ച്ഡിഎഫ്സിയുടെ 25 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ അനുവദിക്കും. ലയനം പൂര്‍ത്തിയാകുന്നതോടെ എച്ച്ഡിഎഫ്സി ബാങ്ക് 168 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാകും. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിക്കും. ഇന്‍ഷുറന്‍സ്, അസറ്റ് മാനേജുമെന്റ് ബിസിനസുകള്‍ ഒഴികെയുള്ളവ ബാങ്കിന്റെ ഭാഗവുമാകും. 2022 ഏപ്രില്‍ നാലിനാണ് ലയന തീരുമാനം പ്രഖ്യാപിച്ചത്.