
വണ്‍ പ്ലസ് നോര്‍ഡ് 3 താമസിയാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഫോണ്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഫോണിന്റെ വില വിവരങ്ങള്‍ ചോര്‍ന്നു. അഭിഷേക് യാദവ് എന്ന ടിപ്പ്സ്റ്റര്‍ ട്വിറ്ററിലാണ് വണ്‍പ്ലസ് നോര്‍ഡ് 3യുടെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്. ഇതനുസരിച്ച് ഫോണിന്റെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനായിരിക്കും. ഇതിന് 32,999 രൂപയായിരിക്കും വില. ടോപ്പ് വേരിയന്റില്‍ 16 ജിബി റാം+ 256 ജിബി സ്റ്റോറേജ് സൗകര്യങ്ങളാണുണ്ടാവുക. ഇതിന് 36,999 രൂപയായിരിക്കും വില. ഇത് കൃത്യമാണെങ്കില്‍ 16 ജിബി റാം ഓപ്ഷനില്‍ ഇറങ്ങുന്ന ആദ്യ വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ഫോണ്‍ ആയിരിക്കും ഇത്. അതേസമയം വണ്‍പ്ലസ് നോര്‍ഡ് 3 യുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങളും ഉണ്ട്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9000 ഒക്ടാകോര്‍ പ്രൊസസറായിരിക്കും ഇതിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 5000 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് ചാര്‍ജിങ് പ്രതീക്ഷിക്കുന്നു. ചാര്‍ജറും ഒപ്പം ലഭിക്കുമെന്നാണ് കരുതുന്നത്. 6.74 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 13, 5ജി, അണ്ടര്‍ ഡി്സ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനര്‍ എന്നിവയും ഫോണില്‍ പ്രതീക്ഷിക്കുന്നു.