
ലയനം പൂര്‍ത്തിയാകുന്നതോടെ വിപണി മൂല്യത്തില്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകളെ എച്ച്ഡിഎഫ്‌സി ബാങ്ക് പിന്നിലാക്കും. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ 5.19 ലക്ഷം കോടിയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 9.47 ലക്ഷം കോടിയും കൂടുമ്പോള്‍ മൊത്തം വിപണിമൂല്യം 14.7 ലക്ഷം കോടി രൂപ(177.10 ബില്യണ്‍ ഡോളര്‍) യിലെത്തും. 13 പൊതുമേഖല ബാങ്കുകളുടെ മൊത്തം വിപണി മൂല്യം 9.77 ലക്ഷം കോടി രൂപയാണ്. ലോകത്തെ വന്‍കിട കമ്പനികളില്‍ 61-ാം സ്ഥാനത്താകും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സ്ഥാനം. മൂന്ന് ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യവുമായി ആപ്പിളാണ് ഇപ്പോള്‍ ലോകത്ത് മുമ്പന്‍. വായ്പാദാതാക്കളില്‍ ലോകത്ത് നാലം സ്ഥാനത്താകും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സ്ഥാനം. 40,500 കോടി ഡോളര്‍ മൂല്യവുമായി ജെപി മോര്‍ഗനാണ് മുന്നില്‍. എച്ച്എസ്ബിസി ഹോള്‍ഡിങ്‌സ്, ബാങ്ക് ഓഫ് ചൈന, മോര്‍ഗന്‍ സ്റ്റാന്‍ലി, റോയല്‍ ബാങ്ക് ഓഫ് കാനഡ തുടങ്ങിയ ആഗോള ബാങ്കിങ് ഭീമന്‍മാരെയും എച്ച്ഡിഎഫ്‌സി മറികടക്കും.