Auto
Trending

ഹൈബ്രിഡിന്റെ രാജകീയഭാവം: ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ !!!

ടോയോട്ടയിൽ നിന്നുള്ള പുതിയ വാഹനത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട്, എത്തിയിരിക്കുകയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ! ഹൈബ്രിഡിന്റെ രാജകീയഭാവവുമായി വാഹന പ്രേമികളിലേക്ക് എത്തുന്ന ടൊയോട്ടയുടെ പുതിയ എസ്യുവിയായ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ( Toyota Urban Cruiser Hyryder) ഒട്ടേറെ പുതുമകളാണ് സമ്മാനിക്കുന്നത്. ഒരു ഹൈബ്രിഡ് എസ്യുവിയായ ഹൈറൈഡർ മികച്ച മൈലേജ് ഉറപ്പ് നൽകുന്നു.

പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും പ്രവർത്തിപ്പിക്കുന്നതിനൊപ്പം, ടൊയോട്ടയുടെ ഹൈബ്രിഡ് കാർ ടെക്‌നോളജിയാണ് അർബൻ ക്രൂയിസർ ഹൈറൈഡറിന് ഉള്ളത്.. പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ഒന്നിച്ച് വരുന്നതാണ് ഹൈറൈഡർ. സ്വയം ചാർജ്ജ് ചെയ്യപ്പെടുന്നതിനാൽ, വൈദ്യുത മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന്, ഇലക്ട്രിക് ബാറ്ററി പ്രത്യേകം ചാർജ് ചെയ്യേണ്ടതില്ല. ഡ്രൈവ് മോഡിനൊപ്പം ഇലക്ട്രിക് വെഹിക്കിൾ മോഡിലും ഈ കാർ ഓടിക്കാം.

പുതിയ വാഹനത്തിലെ ക്രിസ്റ്റൽ അക്രിലിക് ഗ്രിൽ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ മുൻഭാഗം അതിമനോഹരമാക്കുന്നു. മധ്യഭാഗത്ത് ടൊയോട്ട ക്രോം ഫിനിഷ് ലോഗോയും, എൽഇഡി, ഡിആർഎല്ലുകൾ, ഹണികോംബ് ലോവർ ഗ്രിൽ, ക്രോം ഫിനിഷ് എൽഇഡികൾ എന്നിവയെല്ലാം ചേരുമ്പോൾ മനോഹരമായ ഒരു ബോൾഡ് ലുക്ക് തന്നെയാണ് എസ്യുവിക്ക് ലഭിക്കുന്നത്. കൂടാതെ, പിൻവശത്ത്, ടൊയോട്ടയുടെ സിഗ്നേച്ചർ ക്രോം ലോഗോയും, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പും ഉണ്ട്.

സ്വയം ചാർജ് ചെയ്യുന്ന ഇലക്ട്രിക് മോട്ടോറോട് കൂടിയ 1.5 ലിറ്റർ TNGA എഞ്ചിനാണ് ഹൈറൈഡറിന് കരുത്ത് പകരുന്നത്. അർബൻ ക്രൂയിസർ ഹൈറൈഡർ, ഹൈബ്രിഡ് മോഡിൽ പ്രവർത്തിക്കുമ്പോൾ, സാധാരണ എസ്യുവിയേക്കാൾ 40% കുറവ് പെട്രോൾ മതിയാകും. 2-വീൽ, 4-വീൽ ഡ്രൈവ് മോഡുകൾ ലഭിക്കുന്നതിനാൽ, സെഗ്മെന്റിൽ വളരെ ശക്തമായിരിക്കും ഈ വാഹനം. അതേ സമയം, ഡ്രൈവർക്ക് ഓട്ടോ മോഡ് തിരഞ്ഞെടുക്കാനും കഴിയും. 17 ഇഞ്ച് അലോയ് വീലുകളാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ ഉള്ളത്. 360 ഡിഗ്രി വ്യൂ പാർക്കിംഗ് ക്യാമറ, വലിയ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഹെഡ് അപ്പ് ഡിസ്പ്ലേ, ആംബിയൻസ് മൂഡ് ലൈറ്റിംഗ് എന്നിവഒരു പ്രീമിയം ഫീൽ നൽകുന്നു. ക്യാബിന്റെ ഡ്യുവൽ ടോൺ കളറും, ഡാഷ്ബോർഡിലെ ലെതർ ഫിനിഷും കാറിനെ മനോഹരമാക്കുന്നു.

ടൊയോട്ടയുടെ സ്മാർട്ട് കണക്ട് ടെക്നോളജിയിലൂടെ ഒരു വിദൂര സ്ഥലത്ത് നിന്ന് കാർ സ്റ്റാർട്ട്-സ്റ്റോപ്പ് ചെയ്യാനും, എസി ഓണാക്കാനും സാധിക്കും. 55-ഓളം കണക്റ്റഡ് ഫീച്ചറുകൾ ഉള്ള ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, യാത്രകൾ സ്മാർട്ട് ആക്കുമെന്നതിൽ സംശയം വേണ്ട. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സുരക്ഷയുടെ കാര്യത്തിൽ നമ്പർ വൺ ആണ്. 6 എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, മറ്റ് ഫീച്ചറുകൾ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.

ടൊയോട്ട അർബൻ ക്രൂയിസര്‍ ഹൈറൈഡര്‍ സെപ്റ്റംബര്‍ മാസത്തോടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡിന്റെ പുത്തൻ രാജകീയഭാവം അമാന ടോയോട്ടയിലൂടെ നിങ്ങൾക്കും സ്വന്തമാക്കാം.
ഇപ്പോൾ തന്നെ പ്രീബുക്ക് ചെയ്യൂ…
Call Now : 9207775566 or
Visit : www.amanatoyota.com

Related Articles

Back to top button