Auto
Trending

തലയെടുപ്പോടെ നിരത്തില്‍ പ്രത്യക്ഷപ്പെട്ട് യമഹ FZ-X

ഇന്ത്യയിലെ യമഹ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വാഹനമാണ് റെട്രോ ഡിസൈനിൽ ഒരുങ്ങുന്ന FZ-X എന്ന മോഡൽ. ജൂൺ 18-ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഈ ബൈക്ക് വരവിന് മുന്നോടിയായി നിരത്തുകളിൽ ഓടുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.അതേസമയം, അവതരണത്തിന് മുമ്പ് തന്നെ യമഹയുടെ ഏതാനും ഷോറൂമുകളിൽ ഈ ബൈക്കിനായുള്ള അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചതായും സൂചനയുണ്ട്. 1000 രൂപ മുതൽ 10,000 രൂപ വരെ അഡ്വാൻസ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നതെന്നാണ് വിവരം. ഏകദേശം 1.20 ലക്ഷം രൂപ വരെയായിരിക്കും ഈ ബൈക്കിന്റെ എക്സ്ഷോറും വിലയെന്നാണ് പ്രവചനങ്ങൾ.


ഇന്ത്യയിലെ യമഹയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ബൈക്കുകളിലെ മുൻനിര മോഡലായ FZ-FI ബൈക്കിനെ അടിസ്ഥാനമാക്കി നിയോ റെട്രോ ഡിസൈനിലായിരിക്കും FZ-X ബൈക്ക് ഒരുങ്ങുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്. 2020 എം.എം. നീളം, 785 എം.എം. വീതി, 1115 എം.എം. ഉയരം 1330 എം.എം. വീൽബേസ്, 289 കിലോഗ്രാം ഭാരം എന്നിങ്ങനെയാണ് ഈ ബൈക്കിന്റെ അളവുകൾ.വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ടെലി സ്കോപിക് ഫോർക്ക് സസ്പെൻഷൻ, വലിപ്പം കുറഞ്ഞതും ഉയർന്ന് നിൽക്കുന്നതുമായ എക്സ്ഹോസ്റ്റ് എന്നിവയായിരിക്കും ഈ വാഹനത്തിന്റെ ഡിസൈൻ ഹൈലൈറ്റ്. ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനവും ഈ ബൈക്കിന്റെ സവിശേഷതകളിലൊന്നാണ്. വാഹനത്തിലെ മറ്റ് ഫീച്ചറുകൾ FZ-FI ബൈക്കിന് സമാനമായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.FZ ബൈക്കുകൾക്ക് കരുത്തേകുന്ന 149 സി.സി. സിംഗിൾ സിലിണ്ടർ എൻജിനായിരിക്കും FZ-X ന്റെയും ഹൃദയമെന്നാണ് റിപ്പോർട്ട്. ഈ എൻജിൻ 12.2 ബി.എച്ച്.പി. പവറും 13.3 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button