Big B
Trending

പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇരട്ടി വർധന

കോവിഡ് പ്രതിസന്ധിക്കിടയിലും പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ വർധന. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മുൻകൂർ നികുതിയിൽ 146% വർധനയാണുള്ളത്. ജൂൺ 15വരെയുള്ള കണക്കനുസരിച്ച് 1,85,871 കോടി രൂപയാണ് അറ്റ പ്രത്യക്ഷ നികുതി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 92,762 കോടിയാണു ലഭിച്ചത്. റീഫണ്ടിനു മുൻപ്, മൊത്തം നികുതി വരുമാനം 2,16,602 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 1,37,825 കോടിയായിരുന്നു. ആദ്യ പാദത്തിലെ മുൻകൂർ നികുതി 28,780 കോടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മുൻകൂർ നികുതിയായി ലഭിച്ചത് 11,714 കോടി. കോർപറേഷൻ നികുതി – 96,923 കോടി രൂപ, വ്യക്തിഗത നികുതി – 1,19,197 കോടി. ഇതിൽ, മുൻകൂർ നികുതി – 28,780 കോടി, സ്രോതസിൽ ഈടാക്കിയത് – 1,56,824 കോടി, സ്വയം നിർണയിച്ച നികുതി – 15,343 കോടി, സ്ഥിര നിർണയ നികുതി – 14,079 കോടി, ലാഭവിഹിത വിതരണ നികുതി – 1086 കോടി, മറ്റിനങ്ങൾ – 491 കോടി. എന്നിങ്ങനെയാണ് ഈ വർഷത്തെ മൊത്തം പ്രത്യക്ഷ നികുതി വരുമാനം.

Related Articles

Back to top button