Auto
Trending

ഓല രാജ്യത്തെ ഏറ്റവും വലിയ ഗിഗാഫാക്ടറി ഒരുക്കുന്നു

വൈദ്യുതവാഹന നിര്‍മാണരംഗത്ത് കുതിപ്പിനൊരുങ്ങുന്ന ഒല തമിഴ്‌നാട്ടില്‍ 100 ഗിഗാവാട്ട് അവര്‍ ശേഷിയുള്ള ഗിഗാഫാക്ടറിയുടെ നിര്‍മാണം തുടങ്ങി. പണി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവുംവലിയ ഗിഗാഫാക്ടറിയായിരിക്കും ഇതെന്ന് ഒല അറിയിച്ചു. കൃഷ്ണഗിരി ജില്ലയില്‍ 115 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി നിര്‍മിക്കുന്നത്. അടുത്തവര്‍ഷം അഞ്ച് ഗിഗാവാട്ട് അവര്‍ ശേഷിയുമായാണ് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുക. വൈദ്യുതവാഹനങ്ങള്‍ക്കുവേണ്ട സെല്ലും ഘടകങ്ങളും നിര്‍മിക്കുന്ന സമുച്ചയത്തെയാണ് ഗിഗാഫാക്ടറി എന്നു വിളിക്കുന്നത്. ഇലക്ട്രിക് കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, സെല്‍ എന്നിവയുടെ നിര്‍മാണത്തിനായി 7614 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തമിഴ്നാട് സര്‍ക്കാരുമായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഒല ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെല്‍ ഫാക്ടറിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സെല്‍ മാനുഫാക്ചറിങ്ങ് കമ്പനികളില്‍ ഒന്നായി ഗിഗാ ഫാക്ടറി മാറുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖലയിലെ ഏറ്റവും വലിയ നാഴികക്കല്ലായിരിക്കും ഒലയുടെ ഗിഗാ ഫാക്ടറി എന്നാണ് ഒലയുടെ സ്ഥാപകനും സി.ഇ.ഒയുമായി ഭവീഷ് അഗര്‍വാള്‍ അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button