Auto
Trending

റേഞ്ച് വർധിപ്പിച്ച് ബജാജ് ചേതക്

2022ല്‍ ബജാജ് അവതരിപ്പിച്ച ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 30,000 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. ഇത് 2023ല്‍ ഇരട്ടിയാക്കാനൊരുങ്ങുകയാണ് കമ്പനി. ഈ ലക്ഷ്യത്തിനായി ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇന്ധനക്ഷമതയിലും കമ്പനി വര്‍ധനവ് വരുത്തിയിരിക്കുകയാണ്. മൈലേജ് ഒറ്റയടിക്ക് 20 ശതമാനം കൂട്ടിയാണ് ബജാജിന്റെ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഞെട്ടിക്കുന്നത്. നേരത്തെ ഒരൊറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ 108 കിലോമീറ്ററായാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ വിലകൂടുതലും മൈലേജ് കുറവുമാണെന്ന ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന പോരായ്മയാണ് ബജാജ് മാറ്റിയിരിക്കുന്നത്. മൈലേജില്‍ മാറ്റമുണ്ടായെങ്കിലും വാഹനത്തിന്റെ ബാറ്ററി ശേഷിയിലും പവര്‍ ഔട്ട് പുട്ടിലുമൊന്നും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. 50.4 വോള്‍ട്ടിന്റെ 57.24 Ah ബാറ്ററിയാണ് വാഹനത്തിലുള്ളത്. 24.5 കിലോഗ്രാം ഭാരമുള്ള ബാറ്ററിക്ക് 2.884kWh ഊര്‍ജമാണ് പുറത്തുവിടാനാവുക. പുതിയ മോഡലില്‍ പരമാവധി 108 കിലോമീറ്റര്‍ ഒരുതവണ ചാര്‍ജു ചെയ്താല്‍ സഞ്ചരിക്കാനാകുമെന്ന് AIS 040 സര്‍ട്ടിഫൈ ചെയ്തു നല്‍കിയിട്ടുണ്ട്. ബാറ്ററി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറില്‍ വരുത്തിയ മാറ്റങ്ങള്‍ വഴിയാണ് ബജാജ് ഈ നിര്‍ണായക നേട്ടം കൈവരിച്ചതെന്നാണ് കരുതപ്പെടുന്നത്.അതേസമയം ഇന്ധനക്ഷമതയിലുണ്ടായ മാറ്റം വിലയിലും പ്രതിഫലിക്കുമോ എന്ന കാര്യത്തില്‍ ബജാജ് സൂചന നല്‍കിയിട്ടില്ല. നാല് നിറങ്ങളില്‍ ലഭ്യമായ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഒന്നര ലക്ഷത്തോളമാണ്.

Related Articles

Back to top button