
യൂട്യൂബിന്റെ മേധാവിയായി ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ എത്തുന്നു. യൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ. സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് നീല്‍ ആ സ്ഥാനത്തേക്ക് എത്തുന്നത്.2008-ല്‍ ആണ് നീല്‍ മോഹന്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യൂട്യൂബില്‍ ചുമതലയേറ്റത്. കൂടാതെ മോഹന്‍ മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്.സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് 1996 ല്‍ ബിരുദമെടുത്ത നീല്‍ 2005 ല്‍ സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി. യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക്, പ്രീമിയം, ഷോര്‍ട്‌സ് ഉള്‍പ്പടെയുള്ള യൂട്യൂബിന്റെ വിവിധ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ ഒരാളാണ് നീല്‍ മോഹന്‍. ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല, അഡോബി മേധാവി ശാന്തനു നാരായെന്‍ തുടങ്ങി യുഎസിലെ വന്‍കിട ടെക്ക് കമ്പനികളെ നയിക്കുന്ന ഇന്ത്യന്‍ വംശജരയുടെ പട്ടികയിലേക്കാണ് നീല്‍ മോഹന്റെയും വരവ്.