Auto
Trending

ബുക്കിങ്ങ് രണ്ട് ലക്ഷത്തിലേക്ക് കുതിച്ച് മഹീന്ദ്ര സ്‌കോര്‍പിയോ

ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളും, രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളുമാണ് മഹീന്ദ്ര. കഴിഞ്ഞ ദിവസം മഹീന്ദ്ര പുറത്തുവിട്ട വിവരം അനുസരിച്ച് 2.66 ലക്ഷം ആളുകളാണ് മഹീന്ദ്രയുടെ വാഹനം ബുക്കുചെയ്ത് കാത്തിരിക്കുന്നത്. മഹീന്ദ്രയുടെ എസ്.യു.വികളില്‍ ഏറ്റവുമധികം ബുക്കിങ്ങ് നേടിയിരിക്കുന്നത് സ്‌കോര്‍പിയോ മോഡലുകളാണ്. സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക് എന്നീ വാഹനങ്ങള്‍ക്കായി ലഭിച്ച് ബുക്കിങ്ങില്‍ 1.19 ലക്ഷം യൂണിറ്റാണ് വിതരണം ചെയ്യാനുള്ളത്. ബുക്കിങ്ങില്‍ വന്‍ കുതിപ്പുണ്ടായതോടെ സ്‌കോര്‍പിയോ എന്‍ ബുക്ക് ചെയ്തിട്ടുള്ള കാത്തിരിപ്പ് ഏകദേശം 1.6 വര്‍ഷത്തോളമായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, സ്‌കോര്‍പിയോ ക്ലാസിക്കിന് അത്രയും കാത്തിരിപ്പില്ലെന്നാണ് വിവരം. സ്‌കോര്‍പിയോയുടെ രണ്ട് മോഡലുകള്‍ക്കുമായി പ്രതിമാസം ശരാശരി 16,500 ബുക്കിങ്ങുകള്‍ ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. സ്‌കോര്‍പിയോ എന്നിന്റെ ബുക്കിങ്ങ് ഒന്നര വര്‍ഷത്തിന് മുകളില്‍ ആണെങ്കില്‍ എക്‌സ്.യു.വി.700 ലഭിക്കാന്‍ പത്ത് മുതല്‍ 12 മാസം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് വിവരം. ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ലാത്ത മഹീന്ദ്രയുടെ ഇലക്ട്രിക് എസ്.യു.വിയായ എക്‌സ്.യു.വി.400-ന് ഇതിനോടകം 15,000 ബുക്കിങ്ങ് ലഭിച്ചിട്ടുണ്ടെന്നും മഹീന്ദ്ര അവകാശപ്പെടുന്നു.

Related Articles

Back to top button