Tech
Trending

വിവോ വൈ02 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ചൈനീസ് ബ്രാൻഡ് വിവോയുടെ പുതിയ എൻട്രി ലെവൽ സ്മാർട് ഫോൺ വൈ02 (Vivo Y02) ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ വൈ02 ന്റെ 3ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില. ഇത് ഓർക്കിഡ് ബ്ലൂ, കോസ്മിക് ഗ്രേ കളർ ഓപ്ഷനുകളിലാണ് വരുന്നത്. വിവോ ഇ-സ്റ്റോർ വഴിയും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഇത് വിൽപനയ്‌ക്കെത്തും.വിവോ വൈ02 ഫോൺ ആൻഡ്രോയിഡ് 12 ഗോ എഡിഷൻ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12 ലാണ് പ്രവർത്തിക്കുന്നത്. 6.51 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്‌സൽ) ഫുൾവ്യൂ ഡിസ്‌പ്ലേയും ഉണ്ട്. മികച്ച കാഴ്‌ചാനുഭവത്തിനായി ഡിസ്‌പ്ലേയ്ക്ക് ഐ പ്രൊട്ടക്ഷൻ മോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫി സെൻസറിനായി സ്‌ക്രീനിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ കട്ട്‌ഔട്ടുമുണ്ട്. ഒക്ടാ കോർ മീഡിയടെക് ആണ് പ്രോസസർ. 3 ജിബിയാണ് റാം.8 മെഗാപിക്‌സൽ പ്രധാന ക്യാമറയാണ് വിവോ വൈ02ൽ അവതരിപ്പിക്കുന്നത്. സെൽഫികൾക്കായി മുൻവശത്ത് 5 മെഗാപിക്സൽ ഷൂട്ടറും ഉണ്ട്.10W വയർഡ് ചാർജിങും 5W റിവേഴ്സ് ചാർജിങും പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button