Big B
Trending

35ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കുന്നു

പ്രാദേശിക നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്, സ്വര്‍ണാഭരണം തുടങ്ങി 35 ഇനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കും. സ്വകാര്യ ജെറ്റുകള്‍, ഹെലികോപ്റ്റര്‍, ഗ്ലോസി പേപ്പര്‍, വൈറ്റമിനുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ തീരുവയാകും കൂട്ടുക. ഇറക്കുമതി കുറയ്ക്കാനും പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലാകും പ്രഖ്യാപനം ഉണ്ടാകുക. നികുതി കൂട്ടി ഇറക്കുമതി നിരുത്സാഹപ്പെടുത്തേണ്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് വാണിജ്യ-വ്യവസായ മന്ത്രാലയം ഡിസംബറില്‍ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായി, അത്യാവശ്യമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് പദ്ധതി. സ്വര്‍ണേതര ആഭരണങ്ങള്‍, കുട, ഇയര്‍ഫോണ്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ തീരുവ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍തന്നെ ഉയര്‍ത്തിയിരുന്നു.

Related Articles

Back to top button