Auto
Trending

ഇ.വി. ശ്രേണിയില്‍ സ്റ്റാറാകാന്‍ ടാറ്റ ടിഗോര്‍ ഇ.വി. എത്തി

ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ടിഗോർ ഇ.വിയുടെ വില ടാറ്റ മോട്ടോഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാല് വേരിയന്റുകളിൽ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.കുറഞ്ഞ വിലയിൽ ലഭിക്കുന്ന കൂടുതൽ റേഞ്ച് നൽകുന്ന ഇലക്ട്രിക് വാഹനമെന്ന വിശേഷണവും ടിഗോറിന് സ്വന്തമാകുകയാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 306 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് ഉറപ്പുനൽകുന്നത്. നെക്സോൺ ഇ.വിയിൽ ടാറ്റ മോട്ടോഴ്സ് നൽകിയ സിപ് ട്രോൺ സാങ്കേതികവിദ്യയിൽ അതിഷ്ഠിതമായാണ് ടിഗോർ ഇ.വിയുടെ എത്തിയിട്ടുള്ളത്. നെക്സോൺ ഇ.വി. 312 കിലോമീറ്റർ റേഞ്ചാണ് ഉറപ്പുനൽകിയിട്ടുള്ളത്.


26 kWh ശേഷിയുള്ള ലിക്വിഡ് കൂൾഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനർജി ഡെൻസിറ്റി ബാറ്ററിയാണ് ടിഗോർ ഇ.വിയിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം 74 ബി.എച്ച്.പി. പവറും 170 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടിഗോർ ഇ.വിയിൽ പ്രവർത്തിക്കുന്നത്. ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിന് എട്ട് വർഷം അല്ലെങ്കിലും 1,60,000 കിലോമീറ്റർ വാറണ്ടിയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുള്ളത്. എ.ആർ.എ.ഐ. സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് 306 കിലോമീറ്റർ.ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ ഒരു മണിക്കൂറിൽ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം, റെഗുലർ ചാർജറിൽ ബാറ്ററി നിറയാൻ 8.5 മണിക്കൂർ സമയമാണ് എടുക്കുന്നത്. കേവലം 5.7 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് കഴിയും. റെഗുലർ ടിഗോറിന് സമാനമായ രൂപത്തിനൊപ്പം അകത്തളത്തിലും പുറംമോടിയിലും പ്രീമിയം ഭാവമൊരുക്കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഇന്റീരിയറിനും പ്രീമിയം ഭാവമാണ് നൽകിയിട്ടുള്ളത്. ബ്ലാക്ക്-ബേഡ് നിറങ്ങളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഹർമൻ വികസിപ്പിച്ചിട്ടുള്ള ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനം, എൻജിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, വിവിധ ഡ്രൈവ് മോഡുകൾ എന്നിവയാണ് അകത്തളത്തിന് മാറ്റ് കൂട്ടുന്നത്. റിമോട്ട് കമാന്റ് ഉൾപ്പെടെ 30-ൽ അധികം കണക്ടഡ് കാർ ഫീച്ചറുകളാണ് ഈ വാഹനത്തെ ഫീച്ചർ സമ്പന്നമാക്കുന്നത്.പ്രൊജക്ടർ ഹെഡ്ലാമ്പ്, എൽ.ഇ.ഡി. ഡി.ആർ.എൽ, എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ടെയ്ൽ ലാമ്പ്, കറുപ്പ് നിറം നൽകിയിട്ടുള്ള മിറർ എന്നിവയാണ് എക്സ്റ്റീരിയർ ഡിസൈൻ നൽകിയിട്ടുള്ള പുതുമകൾ. ഫോഗ്ലാമ്പിന് സമീപത്തായി ഡി.ആർ.എൽ. നൽകിയിട്ടുള്ള മുൻവശത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.

Related Articles

Back to top button