Big B
Trending

20.1ശതമാനം വളർച്ച രേഖപ്പെടുത്തി രാജ്യം

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽനിന്ന് 20.1ശതമാമാണ് വളർച്ച.നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) പുറത്തുവിട്ട കണക്കുപ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ജൂണിലവസാനിച്ച പാദത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തിലെ ഇതേപാദത്തിൽ 24.4ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.വ്യാവസായിക ഉത്പാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്.നിർമാണ മേഖലയിലാണ് കൂടുതൽ കുതിപ്പുണ്ടായത്. 68.3ശതമാനം. വ്യവസായ ഉത്പാദനം(49.6%), ഖനനം(18.6%) തുടങ്ങിയവയാണ് കുതിപ്പിൽ മുന്നിൽ. വാണിജ്യം, ഹോട്ടൽ വ്യവസായം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തൽ.അതേസമയം, കോവിഡിന് മുമ്പുള്ള കാലയളവിലേക്ക് തിരിച്ചെത്തിയിട്ടുമില്ല. 2019 ഏപ്രിൽ-ജൂൺ കാലയളവിൽ 35.7ശതമാനമായിരുന്നു വളർച്ച. മുൻവർഷം വൻ ഇടിവുണ്ടായതിനാലാണ് ഇത്തവണത്തെ വളർച്ചയിൽ മുന്നേറ്റംതോന്നിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Related Articles

Back to top button