Auto
Trending

ടിയാഗോ സി.എന്‍.ജി. ഉടൻ എത്തും

പ്രകൃതിസൗഹാർദ ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനുള്ള നീക്കങ്ങളിലാണ് ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി ടാറ്റയുടെ പാസഞ്ചർ വാഹനനിരയിലെ ജനപ്രിയ മോഡലുകളായ ടിയാഗോ, ടിഗോർ, നെക്സോൺ തുടങ്ങിയ വാഹനങ്ങളുടെ സി.എൻ.ജി പതിപ്പ് എത്തുമെന്നും അറിയിച്ചിരുന്നു.ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ടിയാഗോയുടെ സി.എൻ.ജി. പതിപ്പ് വരവിനൊരുങ്ങിയതായി സൂചന.ഇതിന്റെ ഭാഗമായി ഏതാനും ഡീലർഷിപ്പുകളിൽ ടിയാഗോ സി.എൻ.ജി. മോഡലിന്റെ ബുക്കിങ്ങ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. 11,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. അടുത്ത മാസത്തോടെ ഈ വാഹനം അവതരിപ്പിക്കുമെന്നും ഡിസംബർ മാസത്തോടെ വിതരണം ആരംഭിക്കുമെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം.XT, XZ എന്നീ വേരിയന്റുകളായിരിക്കും സി.എൻ.ജി. മോഡലാകുകയെന്നാണ് വിവരം. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനായിരിക്കും ഇതിലും നൽകുക. പെട്രോൾ മോഡൽ 86 പി.എസ്. പവറും 113 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നതെങ്കിൽ സി.എൻ.ജിയിൽ ഇത് 15 മുതൽ 20 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തൽ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുക.റെഗുലർ ടിയാഗോയിലെ XZ വേരിന്റിൽ നൽകുന്ന ഫീച്ചറുകളെല്ലാം സി.എൻ.ജി. പതിപ്പിലും പ്രതീക്ഷിക്കാം. ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയിസ് കമാന്റ്, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, കൂൾഡ് ഗ്ലോവ് ബോക്സ് തുടങ്ങിയവാണ് ഇതിലെ ഫീച്ചറുകൾ. XT വേരിയന്റിൽ ടാറ്റ കണക്ട് നെക്സ്റ്റ് ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള ഫീച്ചറുകളും നൽകും. ലുക്കിലും ഡിസൈനിലും റെഗുലർ ടിയാഗോയിക്ക് സമാനമായിരിക്കും സി.എൻ.ജി. പതുപ്പുമെന്നാണ് സൂചന.

Related Articles

Back to top button