Big B
Trending

മീഷോയിൽ നിക്ഷേപം നടത്താനൊരുങ്ങി ഗൂഗിളും

ഇ-കൊമേഴ്സ് മേഖലയിൽ അടുത്തയിടെ പ്രശസ്തമായ മീഷോയിൽ ഗൂഗിൾ 500 കോടി രൂപയുടെ നിക്ഷപം നടത്തിയേക്കും. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം സമാഹരിക്കുന്നത്.ഫേസ്ബുക്ക്, സോഫ്റ്റ്ബാങ്ക്, സെക്വേയ ക്യാപിറ്റൽ തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനകം മീഷോയിൽ നിക്ഷേപംനടത്തിയിട്ടുണ്ട്. ഏപ്രിലിൽ 2,200 കോടിയിലേറെ രൂപയുടെ നിക്ഷേപം മീഷോ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാർട്ടപ്പിന്റെ മൂല്യം 2.1 ബില്യൺ ഡോളറായി.10 കോടി ചെറുകിട ബിസിനസുകളെ ഉൾപ്പെടുത്തി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹി ഐഐടി ബിരുദധാരികൾ 2015ൽ തുടക്കമിട്ട സ്റ്റാർട്ടപ്പാണ് മീഷോ. ബെംഗളുരുവിലാണ് ആസ്ഥാനം.13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽകൊണ്ടുവരാൻ ഇതിനകം മീഷോക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ 4,800 നഗരങ്ങളിലായി 26,000ത്തിലധികം പിൻകോഡുകളിൽ ഉത്പന്നങ്ങൾ ഇതിനകം വിതരണംചെയ്യാനായിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇതിലൂടെ വ്യക്തിഗത സംരംഭകർക്ക് 500 കോടി രൂപയുടെ വരുമാനംനേടാനായി. രാജ്യത്ത് 1000 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങുന്ന ഗൂഗിൾ, ഗ്ലാൻസ് ഉൾപ്പടെയുള്ള സ്റ്റാർട്ടപ്പുകളിൽ ഇതിനകം നിക്ഷേപംനടത്തിയിട്ടുണ്ട്.

Related Articles

Back to top button