Tech
Trending

പഴയ ആന്‍ഡ്രോയിഡ് ഐഓഎസ് ഫോണുകളില്‍ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

നവംബർ ഒന്ന് മുതൽ ചില സ്മാർട്ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം അവസാനിപ്പിക്കും. ആൻഡ്രോയിഡ് 4.1 ന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് പ്രവർത്തനം നിർത്തുക. ആൻഡ്രോയിഡ് 4.1 ഓഎസിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ വാട്സാപ്പ് ഉപയോഗിക്കാൻ പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.ആപ്പിൾ ഉപകരണങ്ങളുടെ കാര്യമെടുത്താൽ. ഐഓഎസ് 10 അല്ലെങ്കിൽ അതിന് ശേഷം വന്ന പുതിയ ഓഎസ് പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ മാത്രമാണ് വാട്സാപ്പ് ഇനി ഉപയോഗിക്കാൻ കഴിയുക.നവംബർ ഒന്നിന് ശേഷം കായ് ഓഎസ് 2.5.0 ഓഎസിൽ മാത്രമേ വാട്സാപ്പ് ലഭിക്കൂ.നവംബർ ഒന്ന് മുതൽ പഴയ ഫോണുകളിലെ അക്കൗണ്ടുകൾ താനെ സൈൻ ഔട്ട് ആവും. വീണ്ടും ആ ഫോണിൽ ലോഗിൻ ചെയ്യാൻ സാധിക്കില്ല. ഒപ്പം കായ് ഒഎസിൽ നിന്നും മറ്റൊരു സ്മാർട്ഫോൺ ഓഎസിലേക്ക് മാറുന്നവർക്ക് അവരുടെ പഴയ ചാറ്റുകൾ വീണ്ടെടുക്കാൻ സാധിക്കില്ല.വാട്സാപ്പിലെ സുരക്ഷാ മുൻകരുതലെന്നോണമാണ് പഴയ സ്മാർട്ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. പുതിയതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചറുകൾ പിന്തുണയ്ക്കുന്ന ഓഎസുകളിൽ മാത്രം സേവനം നൽകുകയും പഴയത് ഒഴിവാക്കുകയും ചെയ്യുന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടർന്നുവരുന്നുണ്ട്.

Related Articles

Back to top button