Auto
Trending

എസ്‌യുവി കളിൽ അമരക്കാരനാക്കാൻ റെനോയുടെ പുത്തൻ മോഡലെത്തുന്ന

ഇന്ത്യൻ കോംപാക്ട് എസ്യുവി വിപണി കീഴടക്കാൻ റെനോയുടെ കിഗർ എസ്യുവി എത്തുന്നു. എച്ച് ബി സി എന്ന കോഡ് നാമത്തിലെത്തുന്ന വാഹനം 2021 ഓടെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിലെത്തിച്ചിട്ടുള്ള ഏറ്റവും ചെറുതും വില കുറഞ്ഞതുമായ എസ് യു ആയിരിക്കും കിഗറെന്ന് കമ്പനി അറിയിച്ചു.സ്പോർട്ടി ഭാവമായിരിക്കും കിഗറിന്നെന്ന് കമ്പനി പുറത്തുവിട്ട ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

റെനോയുടെ എംപിബി മോഡലായ ട്രൈബറിന് അടിസ്ഥാനമൊരുക്കിയിരിക്കുന്ന സി എം എഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനമൊരുക്കുക. ചിറകുകളോട് സാമ്യമുള്ള ഗ്രില്ല്, നേർത്ത ഹെഡ്‌ലാമ്പ്, എൽഇഡിയിലുള്ള ഇൻഡിക്കേറ്റർ, റൂഫ് റെയിൽ, സീ ഷേപ്പ് ടെയിൽ ലാമ്പ്, സ്റ്റൈലിഷ് ബംബർ എന്നിവയാണ് വാഹനത്തിൻറെ എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്നത്. ഡ്രൈവറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്. സ്പെയ്സാണ് ഇതിലെ ഹൈലൈറ്റ്. എസി വെന്റുകളുടെ ഡിസൈനും ഫ്ലോട്ടിങ് ഇൻഫടൈമെൻറ് സിസ്റ്റവും വാഹനത്തിന് പുതുമ നൽകുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്ലോബോക്സ് എന്നിവയും ഇൻറീരിയറിലുൾപ്പെടുത്തും. 10 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ്, 10 ലീറ്റർ ടർബോ പെട്രോൾ എൻജിനുകളായിരിക്കും വാഹനത്തിൽ നൽകുക. സാധാരണ പെട്രോൾ എൻജിൻനൊപ്പം മാനുവൽ എ എം ടി ഗിയർബോക്സുകളും ടർബോ എൻജിൻ മോഡലിൽ മാനുവൽ, സി വി ടി ഗിയർ ബോക്സുമായിരിക്കും ട്രാൻസ്മിഷൻ ഒരുക്കുക.

Related Articles

Back to top button