
ഇന്ത്യൻ ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് സൗജന്യമായി ഉപയോഗിക്കാം. നെറ്റ്ഫ്ലിക്സ് നടത്തുന്ന സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായാണ് ഡിസംബർ 5, 6 തീയതികളിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ആസ്വദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താപ്രൊഫൈൽ, പാരന്റൽ കൺട്രോൾ, ക്രിയേറ്റീവ് ലിസ്റ്റ്, ഡൗൺലോഡ് മൂവീസ് തുടങ്ങിയ ഫീച്ചറുകൾ എല്ലാം തന്നെ ഉപഭോക്താക്കൾക്ക് ഈ ഫെസ്റ്റിൽ ആസ്വദിക്കാനാകും.

സൗജന്യമായി സേവനങ്ങൾ ലഭ്യമാകുമ്പോൾ വലിയ രീതിയിലുള്ള ട്രാഫിക് നെറ്റ്ഫ്ലിക്സിൽ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ഫെസ്റ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സാധ്യതയുണ്ട്. എന്നാൽ എത്ര പേർക്ക് പ്രവേശനം നൽകുമെന്നത് കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിനായാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്ട്രീമ് ഫെസ്റ്റിവൽ ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്. ഇത് വിജയകരമാണെങ്കിൽ മറ്റു വിപണികളിലും നടപ്പാക്കാനാണ് നെറ്റ്ഫ്ലിക്സിന്റെ പദ്ധതി. ആൻഡ്രോയ്ഡിൽ നിന്നോ ബ്രൗസറിൽ നിന്നോ മാത്രമേ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് നിർമ്മിക്കാൻ സാധിക്കൂവെങ്കിലും ഏത് ഉപകരണത്തിൽ നിന്നും വീഡിയോ പ്ലേ ചെയ്യാനാകും.ക്കൾക്ക് സിനിമകൾ, ടെലിവിഷൻ പരിപാടികൾ, ഡോക്യുമെന്ററികൾ തുടങ്ങിയവ സൗജന്യമായി ആസ്വദിക്കാം. സ്റ്റാൻഡേർഡ് ഡെഫനിഷനിലുള്ള വീഡിയോകളാണ് ഇതിൽ ആസ്വദിക്കാനാവുക. ഡിസംബർ 5ന് 12.01 ന് ആരംഭിക്കുന്ന ഫെസ്റ്റിവൽ ഡിസംബർ 6ന് 11.59ന് അവസാനിക്കും.