Auto
Trending

സ്‌കോഡ സ്ലാവിയയുടെ അകത്തളത്തിന്റെ സ്‌കെച്ചും പുറത്ത്

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയിൽ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന സെഡാൻ മോഡലായ സ്ലാവിയയുടെ അകത്തളത്തിന്റെ ഡിസൈൻ സ്കെച്ചും നിർമാതാക്കൾ പുറത്തുവിട്ടു. നവംബർ 18-ന് ആഗോളതലത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ ഡിസൈൻ സ്കെച്ച് കഴിഞ്ഞ ദിവസം സ്കോഡ പുറത്തുവിട്ടിരുന്നു. ആഗോള വിപണികൾ ലക്ഷ്യമാക്കി നിർമിച്ചിട്ടുള്ള ഈ സെഡാൻ വാഹനം ആദ്യം ഇന്ത്യൻ നിരത്തുകളിലായിരിക്കും എത്തുക.ഫീച്ചറുകൾ കുത്തിനിറയ്ക്കാതെ ചിട്ടയായി ഡിസൈൻ ചെയ്തിട്ടുള്ള അകത്തളത്തിന്റെ ചിത്രങ്ങളാണ് നിർമാതാക്കൽ പുറത്തുവിട്ടിട്ടുള്ളത്.സ്കോഡയുടെ മിഡ്-സൈസ് എസ്.യു.വിയായ കുഷാക്കിന് അടിസ്ഥാനമായ MQB AO IN പ്ലാറ്റ്ഫോമിലായിരിക്കും സ്ലാവിയയും എത്തുകയെന്നാണ് സൂചന. സ്കോഡ നിരത്തുകളിൽ എത്തിച്ചിരിക്കുന്ന റാപ്പിഡിന് പകരക്കാരനായിരിക്കും സ്ലാവിയയെന്നും വിവരമുണ്ട്. ഇന്ത്യയിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കോഡ-ഫോക്സ്വാഗൺ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യ പ്രൊജക്ട് 2.0-യുടെ കീഴിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും സ്ലാവിയ എന്നാണ് വിലയിരുത്തലുകൾ. കറുപ്പ് നിറത്തിനൊപ്പം സിൽവൽ ആക്സെന്റുകൽ നൽകി അലങ്കരിച്ചിട്ടുള്ള ഡാഷ്ബോർഡ്, വശങ്ങളിൽ വൃത്താകൃതിയിലും മധ്യഭാഗത്ത് ചതുരാകൃതിയിലും ഒരുങ്ങിയിട്ടുള്ള എ.സി. വെന്റ്, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സ്റ്റൈലിഷ് സീറ്റുകൾ എന്നിവയാണ് സ്കെച്ചിൽ വെളിപ്പെടുത്തിയിട്ടുള്ളത്.സ്കോഡയുടെ പുതുതലമുറ വാഹനങ്ങൾക്ക് സമാനമായി ടൂ സ്പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീലാണ് ഈ വാഹനത്തിലും നൽകിയിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററിന് സൈഡിലായി പിയാനോ ബ്ലാക്ക് പാനലിൽ സ്കോഡ ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഗിയർ ലിവർ, സ്റ്റോറേജ് സ്പേസ് നൽകിയിട്ടുള്ള ആംറെസ്റ്റ്, ഇരട്ട നിറങ്ങളിൽ ഒരുങ്ങിയിട്ടുള്ള ഡോർ പാനൽ തുടങ്ങിയവ സ്ലാവിയയുടെ അകത്തളത്തിന് കൂടുതൽ പ്രീമിയം ഭാവം നൽകുന്നുണ്ട്.സ്ലാവിയയുടെ എക്സ്റ്റീരിയർ ഡിസൈൻ വെളിപ്പെടുത്തിയുള്ള സ്കെച്ച് കഴിഞ്ഞ ദിവസമാണ് സ്കോഡ സാമൂഹിമാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്കോഡയിൽ നിന്ന് അടുത്തിടെ വിപണിയിൽ എത്തിയ ഒക്ടാവിയയുമായി സാമ്യം തോന്നുന്ന രൂപത്തിലാണ് സ്ലാവിയയുടെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്. ഹെക്സഗൊണൽ ഗ്രില്ല്, വീതി കുറഞ്ഞ ഹെഡ്ലാമ്പ്. എൽ ഷേപ്പിൽ ഒരുക്കിയിട്ടുള്ള എൽ.ഇ.ഡി. ഡി.ആർ.എൽ, മസ്കുലർ ഭാവമുള്ള ബമ്പർ എന്നിവയാണ് മുഖഭാവത്തെ ആഡംബരമാക്കുന്നത്.മെക്കാനിക്കൽ ഫീച്ചറുകളും കുഷാക്കുമായി പങ്കിട്ടായിരിക്കും സ്ലാവിയ എത്തുക. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ, 1.5 ലിറ്റർ നാല് സിലിണ്ടർ എന്നീ ടി.എസ്.ഐ. പെട്രോൾ എൻജിനുകളായിരിക്കും ഈ വാഹനത്തിൽ നൽകുക. 1.0 ലിറ്റർ എൻജിൻ 113 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കും, 1.5 ലിറ്റർ എൻജിൻ 148 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button