Tech
Trending

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഇനി ഇന്‍സ്റ്റാഗ്രാമിലൂടെ വരുമാനം

മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആയ ഇൻസ്റ്റാഗ്രാം കണ്ടന്റ്ക്രിയേറ്റർമാർക്ക് പണം സമ്പാദിക്കാൻ കഴിയുന്ന ഒരു സബ്സ്ക്രിപ്ഷൻ ഫീച്ചർ പരീക്ഷിക്കുന്നു. ഐ ഒ എസ് ( iOS ) ആപ്പ് സ്റ്റോറിലെ ഇൻസ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്പനി ഈ പുതിയ ഫീച്ചർ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.അമേരിക്ക പോലെയുള്ള വിദേശ രാജ്യങ്ങളിലെ ആപ്പ് സ്റ്റോറുകളിലാണ് ഇതാദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും ഇന്ത്യയിലും ഇപ്പോൾ ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന് കാണാൻ സാധിക്കുന്നു. ഐ.ഒ.എസ് ആപ്പ് സ്റ്റോറിലെ ഇൻസ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങിൽ ‘ഇൻ-ആപ്പ് പർച്ചേസുകൾ’ (In-App Purchases) എന്ന വിഭാഗത്തിലായിട്ടാണ് ‘ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുകൾ’ (Instagram Subscriptions) എന്ന പുതിയ വിഭാഗം ലിസ്റ്റ് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുകളുടെ ഫീസ് 0.99 ഡോളർ മുതൽ 4.99 ഡോളർ വരെയും ഇന്ത്യയിൽ അത് പ്രതിമാസം ഏകദേശം 89 രൂപയുമാണ്. ടെക് ക്രഞ്ച് (TechCrunch) എന്ന ഓൺലൈൻ മാധ്യമമാണ് ഇതാദ്യമായി പുറത്തുവിട്ടത്.ട്വിറ്റർ പുതിയതായി അവതരിപ്പിച്ച ‘ട്വിറ്റർ ബ്ലൂ’ (Twitter Blue) പോലെയായിരിക്കും ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുകൾ. ഉപയോക്താക്കൾക്ക് ഇഷ്ട കണ്ടന്റ്ക്രിയേറ്റർമാരുടെ എക്സ്ക്ലൂസീവ് വീഡിയോകളും ഫോട്ടോകളും ഇതോടൊപ്പം ലഭ്യമാകും. സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്ന ഉപയോക്താക്കൾക്ക് യൂസർ നെയിമിനൊപ്പം (User Name) ഒരു പ്രത്യേക ബാഡ്ജ് ലഭിക്കും. അത് ക്രിയേറ്റർമാർക്ക് സന്ദേശങ്ങൾ (Direct Messaging) അയക്കുമ്പോഴോ പോസ്റ്റുകളിൽ അഭിപ്രായങ്ങൾ (Comment) രേഖപെടുത്തുമ്പോഴോ ദൃശ്യമാകും. കൂടാതെ തത്സമയ വീഡിയോകളിൽ പങ്കെടുക്കാനും യൂട്യൂബ് ചാറ്റിലേത് പോലെ കണ്ടന്റ് നിർമിക്കുന്നതും അവതരിപ്പിക്കുന്നതുമായ ആളുകൾക്ക് ഓൺലൈനായി സമ്മാനങ്ങൾ നൽകാനുള്ള അവസരവും ലഭിക്കും.കണ്ടന്റ് ക്രിയേറ്റർമാർക്ക് സബ്സ്ക്രിപ്ഷൻ ഫീസ് ഇഷ്ടാനുസൃതമാക്കാനും സാധിക്കും. ആരാധകർക്ക് എപ്പോൾ വേണമെങ്കിലും സബ്സ്ക്രിപ്ഷൻ റദ്ദാക്കാനുള്ള ഓപ്ഷനും ഇതോടൊപ്പം ലഭ്യമാക്കും.ഇൻസ്റ്റഗ്രാം കണ്ടന്റ്ക്രിയേറ്റർമാരെ സാമ്പത്തികമായി പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സ്ക്രിപ്ഷനുകൾ ഏർപ്പെടുത്താനുള്ള ചർച്ചകളും നീക്കങ്ങളും സജീവമാക്കിയത് എന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി (Adam Mosseri) ഈ വർഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button