Big B
Trending

5ജി ഇന്ത്യയിലെത്താൻ ഇനിയും കാത്തിരിക്കണം

5ജി ട്രയൽസ് നടത്തുന്നതിന് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് ആറ് മാസം കൂടി സമയം അനുവദിച്ച് ടെലികോം വകുപ്പ്. മെയ് 22 വരെ ട്രയൽസ് നടത്താം. ഇതോടെ അടുത്തവർഷം ആദ്യ മാസങ്ങളിൽ 5ജി സ്പെക്ട്രം ലേലം നടക്കാനിടയില്ല. 2022 ജനുവരിയ്ക്കും മാർച്ചിനും ഇടയിലായി സ്പെക്ട്രം ലേലം നടത്തുമെന്നായിരുന്നു ടെലികോം വകുപ്പ് ഇതുവരെ പറഞ്ഞിരുന്നത്.നവംബർ 26 നാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന ട്രയൽ പെർമിറ്റ് അവസാനിക്കുന്നത്. ഇനിയും തയ്യാറെടുപ്പുകൾ വേണ്ടതുണ്ടെന്ന കാരണം കൂടി ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ കാലാവധി നീട്ടി ചോദിച്ചത്. ആറ് മാസത്തേക്ക് ട്രയൽ കാലാവധി നീട്ടി നൽകിയ കത്ത് കമ്പനികൾക്ക് ലഭിച്ചു.സ്പെക്ട്രം ലഭ്യതയ്ക്കും അതിന്റെ പര്യാപ്തയ്ക്കും വേണ്ടി വളരെയധികം ജോലികൾ ചെയ്യേണ്ടതുണ്ടെന്ന് ടെലികോം രംഗത്തെ ഒരുദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രാലയവും ഐഎസ്ആർഒയും ഇനിയും ധാരാളം സ്പെക്ട്രം ഒഴിച്ചിടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.3300-3400 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രമാണ് പ്രതിരോധ മന്ത്രാലയം കൈവശം വെച്ചിരിക്കുന്നത്. 3400-3425 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രം ആണ് ഐഎസ്ആർഒയുടെ കയ്യിൽ.5ജി സാങ്കേതിക വിദ്യവിന്യസിക്കാൻ ആവശ്യമായ അടിസ്ഥാന അളവായ 3.3 – 3.6 ജിഗാഹെർട്സ് ബാൻഡിലുള്ള 5ജി സ്പെക്ട്രത്തിലെ 100 മെഗാഹെർട്സ് സ്പെക്ട്രത്തിന് 50000 കോടി രൂപ ചിലവ് വരും. ഇത് പക്ഷെ വളരെ കൂടിയ വിലയാണെന്നാണ് ടെലികോം കമ്പനികൾ പറയുന്നത്.മെയിലാണ് 700 മെഗാഹെർട്സ്, 3.5 ജിഗാഹെർട്സ്, 26 മെഗാഹെർട്സ് ബാൻഡുകളിൽ ടെലികോം വകുപ്പ് 5ജി ട്രയൽ സ്പെക്ട്രം അനുവദിച്ചത്. അന്ന് മുതൽ രാജ്യത്തെ മുൻനിര കമ്പനികൾ വിവിധ കമ്പനികളുമായി 5ജി വിന്യാസത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് കമ്പനികൾ. ഈ പശ്ചാത്തലത്തിൽ നിരവധി 5ജി പിന്തുണയുള്ള സ്മാർട്ഫോണുകളും ഇന്ത്യൻ വിപണിയിലെത്തിയിട്ടുണ്ട്.

Related Articles

Back to top button