Big B
Trending

സ്ത്രീകൾക്ക് മാത്രമായൊരു സേവിങ്സ് അക്കൗണ്ട്

ബെംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് സത്രീകൾക്ക് മാത്രമായി പ്രത്യേക സേവിങ്സ് അക്കൗണ്ട് ആരംഭിച്ചു.മാർച്ച് എട്ട് ലോക വനിതാ ദിനത്തിലാണ് ‘ഗരീമ സേവിങ്സ് അക്കൗണ്ട്’ എന്ന പേരിൽ പുതിയ പദ്ധതിക്ക് ബാങ്ക് തുടക്കമിട്ടത്.


ഗരീമ സേവിങ്സ് അക്കൗണ്ട് വഴി രാജ്യത്തുടനീളമുള്ള ഉജ്ജീവൻ എസ്‌എഫ്‌ബി ബ്രാഞ്ചിൽനിന്നും ഉയർന്ന തുക നിക്ഷേപിക്കാനും പരിധികളില്ലാതെ പിൻവലിക്കാനും സാധിക്കും. ഇതിന് അധിക ചാർജുകളൊന്നും ഈടാക്കില്ല.ഏഴ് ശതമാനം പലിശയും ഒപ്പം ഒട്ടേറെ ആനുകൂല്യങ്ങളുമാണ് പദ്ധതിക്ക് കീഴിൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.ഓൺ‌ലൈൻ അല്ലെങ്കിൽ മൊബൈൽ ബാങ്കിങ് വഴി പരിധിയില്ലാത്ത സൗജന്യ നെഫ്റ്റ്, ആർ‌ടി‌ജി‌എസ് ഇടപാടുകൾ നടത്താം. വനിതകൾക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത റുപേ കാർഡും ചെക്ക് ബുക്കും ലഭിക്കും. കൂടാതെ അക്കൗണ്ട് ഉടമകൾക്ക് പർച്ചേഴ്സ് കവർ, ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ബ്ലോക്കിങ്, ബിൽ പേയ്മെന്റ്, എന്റർടെയ്ൻമെന്റ്, ലൈഫ് സ്റ്റൈൽ ഓഫറുകൾ എന്നിവയും ലഭിക്കുമെന്നും ബാങ്ക് അറിയിച്ചു.2017 ഫെബ്രുവരി ഒന്നിനാണ് മ്യുച്വൽ ഫണ്ട് നിക്ഷേപകരായ ഉജ്ജീവൻ ബാങ്കിങ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിറി സ്ഥാപനമാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്.

Related Articles

Back to top button