Auto
Trending

ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള കോംപാക്ട് എസ്.യു.വിയായി റെനോ കൈഗര്‍

ഇന്ത്യൻ നിരത്തുകളിൽ പത്ത് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി അടുത്തിടെ കൈവരിച്ച നേട്ടം കൂടെ പങ്കുവെച്ചിരിക്കുകയാണ് റെനോ. ഇന്ത്യയിൽ ഏറ്റവും ഇന്ധനക്ഷമതയുള്ള കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതി റെനോ അടുത്തിടെ നിരത്തുകളിൽ എത്തിച്ച കൈഗറിന് ലഭിച്ചതാണ് റെനോയുടെ ആഘോഷത്തിന് ഇരട്ടിമധുരമേകുന്നത്.ഉയർന്ന നിലവാരത്തിലുള്ള 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് കൈഗറിൽ പ്രവർത്തിക്കുന്നത്. ഈ എൻജിന്റെ കരുത്തും കാര്യക്ഷമതയും മുമ്പ് തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ, അടുത്തിടെ എ.ആർ.എ.ഐ. ടെസ്റ്റിങ്ങ് സർട്ടിഫിക്കേഷൻ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് 20.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോയുടെ കോംപാക്ട് എസ്.യു.വി. കൈഗർ ഉറപ്പാക്കുന്നത്.കൈഗറിൽ നൽകിയിട്ടുള്ള 1.0 ലിറ്റർ ടർബോ എൻജിൻ 100 പി.എസ്. പവറും 160 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. റെനോ യുറോപ്പിൽ അവതരിപ്പിച്ചിട്ടുള്ള ക്ലിയോയിലും ക്യാപ്ചറിലും നൽകിയിട്ടുള്ള പല സാങ്കേതിക സംവിധാനങ്ങളും കൈഗറിലും നൽകിയിട്ടുണ്ടെന്നാണ് റെനോ അവകാശപ്പെടുന്നത്. 1.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ്, 1.0 ലിറ്റർ ടർബോ ചാർജ്ഡ് എന്നീ എൻജിൻ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്.RXE, RXL, RXT, RXT(O), RXZ എന്നീ അഞ്ച് വേരിയന്റുകളിൽ വിപണിയിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.64 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും ഈ വാഹനം കയറ്റി അയയ്ക്കുന്നുണ്ട്.

Related Articles

Back to top button