Tech
Trending

റീബ്രാൻഡ് ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്

സമൂഹ മാധ്യമ രംഗത്ത് റീബ്രാൻഡ് ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്. അടുത്തയാഴ്ചയോടെ പേര് മാറ്റുമെന്നാണ് സൂചന. ഒക്ടോബർ 28 ന് നടക്കുന്ന കമ്പനിയുടെ കോൺഫറൻസിലായിരിക്കും പേര് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. എന്നാൽ ഇതിനും മുമ്പേ പേര് മാറ്റമുണ്ടായേക്കുമെന്ന വെർജ് റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ബിസിനസ് സമ്പ്രദായങ്ങളിൽ യുഎസ് ഗവൺമെന്റിന്റെ വർധിച്ചുവരുന്ന പരിശോധന നേരിടുന്ന സമയത്താണ് പേര് മാറ്റത്തിന് കമ്പനി തയ്യാറെടുക്കുന്നത്.ജനങ്ങളെ വെർച്വൽ ലോകത്ത് പരസ്പരം സംവദിക്കാൻ അവസരമൊരുക്കുന്ന മെറ്റാവേഴ്സ് എന്ന് വിപ്ലവകരമായ മാറ്റത്തിലേക്കാണ് ഫേസ്ബുക്കും ചുവട് വെയ്ക്കാനൊരുങ്ങുന്നത്. വാർത്തയോട് ഇതുവരെ ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല. ഊഹാപോഹങ്ങൾക്ക് മറുപടി പറയാനില്ലെന്നാണ് കമ്പനി അറിയിച്ചത്.ഇതിനോടകം തന്നെ ഫേസ്ബുക്ക് വെർച്വൽ റിയാലിറ്റി (വി.ആർ), ഓഗ്മെന്റ്ഡ് റിയാലിറ്റി (ഒ.ആർ) എന്നീ നൂതനസാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മെറ്റാവേഴ്സിന് കൂടുതൽ ബലമേകാനായി യൂറോപ്യൻ യൂണിയനിൽ അടുത്ത 5 വർഷം കൊണ്ട് 10,000 തൊഴിലവസരം സൃഷ്ടിക്കാനാണ് പദ്ധതി. ജൂലൈ മുതലാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് മെറ്റാവേഴ്സ് എന്ന പദത്തെ കുറിച്ചുള്ള സംസാരങ്ങൾക്ക് തുടക്കമിട്ടത്.മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഡിസ്റ്റോപിയൻ നോവലിലാണ് മെറ്റാവേഴ്സ് എന്ന പദമാദ്യം ഉപയോഗിക്കുന്നത്. ടെക് ഭീന്മാരായ മൈക്രോസോഫ്റ്റും മറ്റും ഈ പദത്തെ കുറിച്ച് പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ആദ്യമൊക്കെ ഹാർവാർഡ് വിദ്യാർത്ഥികൾക്ക് മാത്രം അംഗത്വം നൽകിയിരുന്ന ഫേസ്ബുക്ക് ഇന്ന് ആഗോളതലത്തിലേറെ ശ്രദ്ധയാകർഷിച്ച സമൂഹ മാധ്യമം കൂടിയാണ്.ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിലൊന്നാണ് ഫേസ്ബുക്ക്. 2021 ലെ കണക്കുകൾ പ്രകാരം നിലവിൽ ഫേസ്ബുക്കിന് 190 കോടി ആക്ടീവ് യൂസേഴ്സുണ്ട്. പ്രതിമാസം 290 കോടിയാളുകളിത് ഉപയോഗിക്കുന്നു.

Related Articles

Back to top button