Tech
Trending

റിവേഴ്‌സ് ചാർജിങ്ങുമായി 2021 വിവോ Y3s വിപണിയിലെ

ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് വിവോയുടെ മറ്റൊരു മോഡൽ കൂടെ. 2021 വിവോ Y3s ആണ് പുതുതായി വില്പനക്കെത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം വിപണിയിലെത്തിയ വിവോ Y3sന്റെ പരിഷ്കരിച്ച പതിപ്പാണ് 2021 വിവോ Y3s.പേൾ വൈറ്റ്, മിന്റ് ഗ്രീൻ, സ്റ്റാറി ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ വാങ്ങാവുന്ന 2021 വിവോ Y3sന് 9,490 രൂപയാണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ടാറ്റാ ക്ലിക്, പേടിഎം, ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോർ ഒപ്പം റീട്ടെയിൽ സ്റ്റോറുകൾ വഴി ഫോണിന്റെ വില്പന ആരംഭിച്ചു കഴിഞ്ഞു.ആൻഡ്രോയിഡ് 11 ഗോ എഡിഷൻ അധിഷ്‌ഠിത ഫൺടച് ഒഎസ് 11ലാണ് 2021 വിവോ Y3s പ്രവർത്തിക്കുന്നത്. 6.51 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്സൽ) എൽസിഡി വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേയാണ്. മീഡിയടെക് ഹീലിയോ പി 35 SoC ആണ് പ്രോസസ്സർ. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാം.എഫ്/2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രധാന സെൻസറും എഫ്/1.8 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെൽഫി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറയാണ് ഫോണിന്. ക്യാമറ ഫീച്ചറുകളിൽ ബ്യൂട്ടി മോഡ്, ടൈംലാപ്സ്, റിയർ ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു.19 മണിക്കൂർ ഓൺലൈൻ എച്ച്ഡി മൂവി സ്ട്രീമിംഗും 8 മണിക്കൂർ ഗെയിംപ്ലേ സമയം ഉറപ്പ് നൽകുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിന് റിവേഴ്സ് ചാർജിംഗ് ടെക്നോളജിയെ ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5, മൈക്രോ യുഎസ്ബി പോർട്ട്, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button