Big B
Trending

ഫെഡ്ഫിന ഐ.പി.ഒയുമായെത്തുന്നു

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനംകൂടി പ്രാരംഭ ഓഹരി വില്പനക്കൊരുങ്ങുന്നു. ഫെഡറൽ ബാങ്കിന്റെ കീഴിയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ്(ഫെഡ്ഫിന)ആണ് ഐപിഒയുമായെത്തുന്നത്. 750-1125 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.ഐപിഒവഴി ഫെഡറൽ ബാങ്കും ട്രൂ നോർത്തും ഭാഗികമായി ഓഹരി വിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് അവസാനത്തെ കണക്കുപ്രകാരം 4,863 കോടി രൂപയാണ് കമ്പനിയുടെ ആസ്തി.ഐസിഐസിഐ സ്ക്യൂരിറ്റീസ്, ജെഎം ഫിനാനഷ്യൽ, ഇക്വിറ്റാസ് ക്യാപിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളാണ് ഐപിഒ നടപടികൾക്ക് നേതൃത്വംനൽകുന്നത്. ഈ മാസം അവസാനമോ അടുത്തമാസമോ കരട് പത്രിക ഫയൽ ചെയ്യുമെന്നാണ് സൂചന.2010ൽ ബാങ്കിതര ധനകാര്യ സ്ഥാപനമായി പ്രവർത്തനം തുടങ്ങിയ ഫെഡ്ഫിനക്ക് രാജ്യത്തൊട്ടാകെ 435ലധികം ശാഖകളുണ്ട്. സ്വർണപണയ വായ്പ, ഭവനവായ്പ, വസ്തുവായ്പ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പ്രവർത്തനം. സ്വകാര്യ ഇക്വിറ്റി നിക്ഷേപകാരയ ഹോംഗ്രോൺ 2018ൽ കമ്പനിയിൽ 400 കോടി രൂപ നിക്ഷേപം നടത്തിയിരുന്നു. നിലവിൽ 26ശതമാനം ഓഹരി വിഹിതമണിവർക്കുള്ളത്.

Related Articles

Back to top button