Auto
Trending

ഒല’ ഇലക്ട്രിക് സ്‌കൂട്ടര്‍ അല്‍പ്പം സ്‌പെഷലാണ്

ബെംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ ടാക്സി സേവന കമ്പനിയായ ‘ഒല കാബ്സി’ന്റെ കീഴിൽ ആരംഭിക്കുന്ന ‘ഒല ഇലക്ട്രിക് ‘ ഉടൻ ഉത്പാദനം ആരംഭിക്കും. ഇലക്ട്രിക് സ്കൂട്ടറുകൾ ഉത്പാദിപ്പിച്ചുകൊണ്ടാണ് കമ്പനി വൈദ്യുത വാഹന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. അടുത്ത മാസം ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള പ്രീ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന. ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനുമിടയിലാകും വില. ഒലയുടെ മേധാവി ഭാവിഷ് അഗർവാൾ ബെംഗളൂരു നഗരത്തിലൂടെ സ്കൂട്ടറോടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പം ഈ സ്കൂട്ടറിന്റെ ഏതാനും ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ട്.


ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ മുമ്പേ പുറത്തുവന്നിരുന്നു. മാറ്റ് ബ്ലാക്ക് നിറത്തിലാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നതെന്നാണ് സൂചന. എൽ.ഇ.ഡി. ഹെഡ്ലാമ്പ്, അലോയി വീലുകൾ, നേർത്ത ഇന്റിക്കേറ്റർ ലൈറ്റ്, പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രാബ് റെയിൽ, എൽ.ഇ.ഡി. ടെയ്ൽലാമ്പ് തുടങ്ങിയവയാണ് ഈ ഇലക്ട്രിക് ബൈക്കിനെ കാഴ്ചയിൽ സ്റ്റൈലിഷാക്കുന്നത്.ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും ഉയർന്ന റേഞ്ച് നൽകിയായിരിക്കും ഒലയുടെ ഇലക്ട്രിക് മോഡൽ വിപണിയിൽ എത്തുകയെന്നാണ് കമ്പനി മേധാവി ഉറപ്പുനൽകുന്നത്. ആപ്പ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സ്റ്റോറേജ് സ്പേസ് ഇതിൽ നൽകും. ഊരി മാറ്റാൻ സാധിക്കുന്ന ലിഥിയം അയേൺ ബാറ്ററി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്ലൗഡ് കണക്ടിവിറ്റി തുടങ്ങിയവ ഈ ഇ-സ്കൂട്ടറിൽ ഉണ്ടാകും.2400 കോടി രൂപ മുതൽമുടക്കിലാണ് ഒലയുടെ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് ഒരുങ്ങുന്നത്. പ്രതിവർഷം ഒരു കോടി വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ളതായിരിക്കും ഈ പ്ലാന്റ്. 2000-ത്തോളം ആളുകൾക്കാണ് ആദ്യ ഘട്ടത്തിൽ ഈ പ്ലാന്റിൽ തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്. രാജ്യത്ത് ഇന്നുള്ള ഏറ്റവും മികച്ച ഗ്രീൻ ഫാക്ടറിയായാണ് ഒലയുടെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതെന്നുമാണ് വിവരം.

Related Articles

Back to top button