Tech
Trending

ഗൂഗിൾ മീറ്റിൽ ഇനി സൗജന്യ ഗ്രൂപ്പ് വീഡിയോ കോൾ 60 മിനിറ്റ് മാത്രം

കൊവിഡ്-19 വൈറസിന്റെ വരവോടെ ലോകമെമ്പാടും വർക്ക് ഫ്രം ഹോം (വീട്ടിലിരുന്ന് ജോലി ചെയ്യുക) സമ്പ്രദായം പല കമ്പനികളും പിന്തുടരാൻ ആരംഭിച്ചു.ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിങ് സേവനമായ മീറ്റ് ശ്രദ്ധ നേടിയത് സമയപരിധിയില്ലാത്ത സൗജന്യ സേവനം കൊണ്ടാണ്. പക്ഷെ, മീറ്റിനും ചില നീയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ഗൂഗിൾ.നിയന്ത്രങ്ങളിൽ പ്രധാനം ഗൂഗിൾ മീറ്റ് ഇനി പൂർണമായും സൗജന്യമല്ല എന്നതാണ്. 60 മിനിറ്റ് വരെയാണ് ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഇനി സൗജന്യമായി മൂന്നോ അതിലധികമോ ആൾക്കാർ പങ്കെടുക്കുന്ന വീഡിയോ കോൺഫെറൻസിങ് നടത്താൻ സാധിക്കുക.55 മിനിറ്റിനുശേഷം കോളിൽ‌ പങ്കെടുക്കുന്ന എല്ലാവർക്കും മീറ്റിംഗ് അവസാനിക്കാൻ പോകുകയാണ് എന്ന അറിയിപ്പ് ലഭിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. അതെ സമയം, ഒരാൾ മറ്റൊരാളെ വിളിക്കുന്ന വീഡിയോ കോളുകൾക്ക് ഈ 60 മിനിറ്റ് പരിധിയില്ല. ഗ്രൂപ്പ് കോളുകൾക്ക് മാത്രമാണ് പുതിയ നിയന്ത്രണം.


ഗൂഗിളിന്റെ പേർസണൽ (സൗജന്യ) അക്കൗണ്ട് ഉപയോഗിക്കുന്നവർക്കാണ് ഈ നിയന്ത്രണം. നമ്മുടെയെല്ലാം സ്വകാര്യ അക്കൗണ്ടുകൾ സൗജന്യ അക്കൗണ്ട് ആണ്. 60 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യണമെങ്കിൽ പ്രതിമാസം 7.99 ഡോളർ (ഏകദേശം 740 രൂപ) വിലയുള്ള വർക്സ്പേസ് ഇന്റിവീജ്വലിലേക്ക് അപ്ഗ്രെയ്ഡ് ചെയ്യണം.കഴിഞ്ഞ വർഷം വർഷം ഏപ്രിലിൽ തന്നെ ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോഗ പരിധി 60 മിനിറ്റ് ആണ് ഗൂഗിൾ വ്യക്തമാക്കിയിരുന്നു. എങ്കിലും കൊവിഡ് മഹാമാരിയുടെ സാചര്യത്തിൽ സെപ്റ്റംബർ 30 വരെ ഈ നിയന്ത്രണം നടപ്പിൽ വരുത്തുന്നത് താമസിപ്പിച്ചു. പിന്നീട് സൗജന്യ വീഡിയോ കോൾ നിയന്ത്രണം നിലവിൽ വരുത്തുന്നത് ഈ വർഷം മാർച്ച് 31 വരെയും പിന്നീട് ജൂൺ 30 വരേയ്ക്കും ഗൂഗിൾ നീട്ടിയിരുന്നു.

Related Articles

Back to top button