Auto
Trending

ഹോണ്ടയുടെ മിഡ്സൈസ് എസ്‌യുവി എലിവേറ്റ് എത്തി

ഹോണ്ടയുടെ മിഡ്സൈസ് എസ്‌യുവി എലിവേറ്റ് ഇന്ത്യയിൽ അവതരിച്ചു. എസ്‌യുവി വിപണിയിലേക്കുള്ള വമ്പൻ തിരിച്ചുവരവ് ലക്ഷ്യം വച്ചെത്തിക്കുന്ന എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ് ന്യൂഡൽഹിയിലാണ് നടന്നത്. ഇതാദ്യമായാണ് മിഡ്സൈസ് എസ്‌യുവി ഹോണ്ട ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. എലിവേറ്റിനായുള്ള ബുക്കിങ് ജൂലൈയിൽ ആരംഭിക്കും. അതിനു പിന്നാലെ ഏതെങ്കിലും ഫെസ്റ്റിവൽ സീസണിൽ ആയിരിക്കും വാഹനം ലോഞ്ച് ചെയ്യുക. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹോണ്ട എലിവേറ്റും നിർമിച്ചിരിക്കുന്നത്. ടിപ്പിക്കൽ ഹോണ്ട കാറാണ് എലിവേറ്റ്. മുൻഭാഗത്തെ ഗ്രിൽ നല്ല കനമുള്ളതാണ്. മനോഹരവും കനം കുറഞ്ഞതുമായതാണ് ഹെഡ്‌ലാംപും ടെയിൽ ലാംപും. എലിവേറ്റിന് 4.2 മീറ്റർ നീളവും 1.65 മീറ്റർ ഉയരവും 1.79 മീറ്റർ വീതിയുമുണ്ട്. 220 എംഎം എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. പ്രീമിയം ആൻഡ് സ്പേഷ്യസ് എന്നു ഇന്റീരിയറിനെ വിശേഷിപ്പിക്കാം. ലെഗ്റൂം യാത്രക്കാർക്ക് സൗകര്യപ്രദമാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്രൈവർക്കുള്ള എച്ച്ഡി കളർ TFT 7 ഇഞ്ച് ആണ്. കൂടാതെ വയർലെസ് സ്‌മാർട്ട്‌ഫോൺ ഇന്റഗ്രേഷനുമായാണ് വാഹനം എത്തുന്നത്. ഹോണ്ടയുടെ 1.5 ലിറ്റർ ഐവിടെക് ഡിഒഎച്ച്സി എൻജിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് സിവിറ്റി ഗിയർബോക്സുകളുമായി വാഹനമെത്തും. എൻജിൻ 121PS കരുത്തും 145.1 ടോർക്കും ഉൽപാദിപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന എലിവേറ്റ് കൊണ്ടുവരുമെന്ന് ഹോണ്ട പറയുന്നു. നിലവിൽ സെഡാനുകൾ മാത്രമാണ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്.

Related Articles

Back to top button