Big B
Trending

സൗദി ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുന്നു

രാജ്യാന്തര വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം കുറച്ച് സൗദി അറേബ്യ. രാജ്യം ദിവസേന 10 ലക്ഷം ബാരൽ കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഒപെക്+ രാജ്യങ്ങൾ ക്രൂഡ് വിതരണത്തിൽ നിയന്ത്രണം കൊണ്ടു വന്നെങ്കിലും വിലയിൽ വർധനവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒപെക് കൂട്ടായ‍്മയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന വിയന്നയിൽ വച്ച് പ്രതിനിധികളുമായുള്ള കൂടിക്കാഴ‍്ചയ്ക്ക് ശേഷം ജൂലൈ മുതൽ തീരുമാനം പ്രാവർത്തികമാക്കും. ഒപെക്+ കൂട്ടായ്മയിലെ മറ്റു രാജ്യങ്ങളും 2024 വർഷാവസാനം വരെ ക്രൂഡ് ഓയിൽ വിതരണത്തിലെ നിയന്ത്രണം തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഉത്പാദനം കുറച്ചാലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്യ്ക്കും ഒരുക്കമല്ലെന്നും സൗദിയിലെ ഊർജകാര്യ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒപെക് രാജ്യങ്ങളിൽ ക്രൂഡ്ഓയിൽ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള സൗദിയും ഏപ്രിലിൽ 11.6 ലക്ഷം ടൺ ബാരൽ ഉത്പാദനം കുറച്ചിരുന്നു.

Related Articles

Back to top button