Tech
Trending

വിഷൻ പ്രോ വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറങ്ങി

ഈ വര്‍ഷത്തെ ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് (WWDC23) തിങ്കളാഴ്ച തുടക്കമായി. ഏറെ നാളുകളായി അഭ്യൂഹങ്ങളില്‍ നിറഞ്ഞു നിന്ന ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ഒടുവില്‍ ‘വിഷന്‍ പ്രോ’ എന്ന പേരില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. വിഷന്‍ പ്രോ യഥാര്‍ത്ഥ ലോകത്തേയും ഡിജിറ്റല്‍ ലോകത്തെയും തമ്മില്‍ ലയിപ്പിക്കുന്ന ഒരു പുതിയ തരം കംപ്യൂട്ടറാണെന്ന് ടിം കുക്ക് പറയുന്നു. കണ്ണുകള്‍, കൈകള്‍, ശബ്ദം എന്നിവ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം. ഇത് ധരിച്ചാല്‍ പുറത്തുള്ള കാഴ്ചകളെല്ലാം കാണാം. നമ്മുടെ ചുറ്റുപാടുകളെ പശ്ചാത്തലമാക്കി നമുക്കുമുന്നില്‍ ഓഗ്മെന്റഡ് റിയാലിറ്റിയായി ദൃശ്യങ്ങള്‍ കാണാം. രൂപത്തിലല്ലെങ്കിലും പ്രവൃത്തിയില്‍ ഒരു അയണ്‍മാന്‍ മാസ്‌ക് പോലെ. സാധാരണ വിആര്‍ ഹെഡ്‌സെറ്റുകളെ പോലെ വിഷന്‍ പ്രോയ്ക്ക് ഡിസ്‌പ്ലേയുടെ പരിധികളുണ്ടാവില്ല. നമുക്ക് ചുറ്റും എവിടെയും നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ കാണാം. എത്ര വലിപ്പത്തില്‍ വേണമെങ്കിലും അത് ക്രമീകരിക്കാം. നമ്മുടെ ചുറ്റുപാടിനെ എവിടെയും നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ കാണാം. എത്ര വലിപ്പത്തില്‍ വേണമെങ്കിലും അത് ക്രമീകരിക്കാം. നമ്മുടെ ചുറ്റുപാടിനെ വലിയൊരു കാന്‍വാസാക്കി മാറ്റാന്‍ വിഷന്‍ പ്രോയിലൂടെ സാദിക്കുമെന്ന് ആപ്പിള്‍ പറയുന്നു. സ്‌പേഷ്യല്‍ ഓഡിയോ സംവിധാനത്തിന്റെ പിന്‍ബലത്തില്‍ സിനിമകള്‍ ആസ്വദിക്കാനും വീഡിയോകള്‍ കാണാനുമെല്ലാം ഇതിലൂടെ സാധിക്കും. എല്ലാം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത രീതിയില്‍. മാക്ക് പേഴ്‌സണല്‍ കംപ്യൂട്ടിങിന് തുടക്കമിട്ടപോലെ, ഐഫോണ്‍ മൊബൈല്‍ കംപ്യൂട്ടിങിന് തുടക്കമിട്ട പോലെ ആപ്പിള്‍ വിഷന്‍ പ്രോ പുതിയ സ്‌പേഷ്യല്‍ കംപ്യൂട്ടിങിന് തുടക്കമിടുകയാണെന്ന് ടിം കുക്ക് പറഞ്ഞു. ആപ്പിളിന്റെ എം2 ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന വിഷന്‍ പ്രോയില്‍ ആര്‍1 എന്ന പേരില്‍ പുതിയൊരു ചിപ്പും ഉപയോഗിച്ചിട്ടുണ്ട്. റിയല്‍ ടൈം സെന്‍സര്‍ പ്രൊസസിങിന് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതാണിത്. വിഷന്‍ ഒഎസ് എന്ന പേരില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കും ഇതിന്. 3499 ഡോളറാണ് വില (2,88,742 രൂപയോളം).അടുത്ത വര്‍ഷം ആദ്യം ഇത് വിപണിയില്‍ അവതരിപ്പിക്കും. യുഎസിലായിരിക്കും ആദ്യം എത്തുക.

Related Articles

Back to top button