Tech
Trending

പുത്തൻ സവിശേഷതകളുമായി iOS 17 അവതരിപ്പിച്ചു

ആപ്പിൾ കഴിഞ്ഞ ദിവസം നടന്ന WWDC 2023ൽ വച്ച് കമ്പനിയുടെ ഏറ്റവും പുതിയ ഒഎസ് അപ്ഡേറ്റ് പുറത്തിറക്കി. ഐഒഎസ് 17 (iOS 17) ആണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഐഫോൺ എക്സ്പീരിയൻസ് അടിമുടി മാറ്റുന്ന വിധത്തിലുള്ള നിരവധി സവിശേഷതകളോടെയാണ് iOS 17 വരുന്നത്. iOS 17 എപ്പോൾ മുതൽ ലഭ്യമാകുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.പുതിയ ജേണൽ ആപ്പ്, വോയ്‌സ്‌മെയിലിന്റെ ലൈവ് ട്രാൻസലേഷൻ, ഓഫ്‌ലൈൻ മാപ്പ്സ് എന്നിവയടക്കമുള്ള ഫീച്ചറുകളാണ് ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ ഒഎസ് അപ്ഡേറ്റിൽ കൊണ്ടുവരുന്നത്.ഏറ്റവും പുതിയ iOS പതിപ്പിൽ ലൈവ് ട്രാൻസ്‌ക്രിപ്‌ഷനോടുകൂടിയ ഒരു പുതിയ ലൈവ് വോയ്‌സ്‌മെയിൽ ഫീച്ചർ ആപ്പിൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ റെക്കോർഡിങ്ങുകളുടെ ലൈവ് ട്രാൻസ്ക്രിപ്ഷൻ ലഭിക്കും. ഫേസ്‌ടൈമിൽ ഉപയോഗപ്രദമായ ഒരു ഫീച്ചറും iOS 17ൽ ഉണ്ട്. ആരെങ്കിലും മിസ് കോൾ ചെയ്താൽ വീഡിയോ മെസേജുകൾ അയക്കാനുള്ള ഫീച്ചറാണ് ഇത്. സെർച്ച് ഫിൽട്ടറുകൾ നൽകികൊണ്ട് ഐമെസേജസ് അപ്ഡേറ്റ് ചെയ്തിട്ടുമുണ്ട്. ടെക്‌സ്‌റ്റ് സ്വൈപ്പ് ചെയ്‌ത് മെസേജുകൾക്ക് റിപ്ലെ നൽകാനുള്ള ഫീച്ചറും പുതിയ iOS അപ്ഡേറ്റിലൂടെ ലഭിക്കും.

ഓഡിയോ മെസേജുകളും ഇപ്പോൾ ഓട്ടോമാറ്റിക്കായി ട്രാൻസ്‌ക്രൈബ് ചെയ്യപ്പെടും എന്നതാണ് iOS 17ന്റെ മറ്റൊരു സവിശേഷത. ഐമെസേജ് ആപ്പിലേക്ക് പുതിയ ലൊക്കേഷൻ ഷെയറിങ് ഫീച്ചറും കമ്പനി നൽകിയിട്ടുണ്ട്. റീ ഡിസൈൻ ചെയ്ത ഐമെസേജ് ആപ്പിലൂടെ ഹൈഡിങ് ആപ്പുകൾ, + ബട്ടണിനു പിന്നിലായി ക്യാമറ എന്നിവയും നൽകിയിട്ടുണ്ട്. iOS 17ൽ വന്നിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷത ഇനി മുതൽ ഓഫ്‌ലൈൻ മോഡിലും മാപ്പുകൾ ഉപയോഗിക്കാൻ കഴിയും എന്നതാണ്.ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ ഏതൊരു ഫോട്ടോയിൽ നിന്നും സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാനും സാധിക്കും. മോഷൻ ഫോട്ടോകൾ ഉപയോഗിച്ച് “ലൈവ് സ്റ്റിക്കറുകൾ” നിർമ്മിക്കാനുള്ള ഫീച്ചറും iOS 17ൽ നൽകിയിട്ടുണ്ട് തേർഡ് പാർട്ടി ആപ്പുകളിലും സ്റ്റിക്കേഴ്സ് പ്രവർത്തിക്കും എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. എയർഡ്രോപ്പിലും മാറ്റങ്ങൾ വരുത്തിയാണ് iOS 17 വരുന്നത്. എയർഡ്രോപ്പ് ഉപയോഗിച്ച് ഇനി മുതൽ ഫോൺ നമ്പർ കൈമാറാം. നമ്പറും ഇമെയിൽ അഡ്രസും ഷെയർ ചെയ്യാൻ ഇതിലൂടെ സാധിക്കും.വലിയ ഫയലുകൾ ഷെയർ ചെയ്യാനും ഇനി നിങ്ങൾക്ക് എയർഡ്രോപ്പ് ഉപയോഗിക്കാം. iOS 17 അപ്ഡേറ്റ് ലഭിച്ചാൽ ഐഫോൺ ഉപയോക്താക്കൾക്ക് ലൈവ് സ്ട്രീമുകളും മ്യൂസിക്കും സിങ്ക് ചെയ്യാൻ ഷെയർപ്ലേ ഉപയോഗിക്കാം.

Related Articles

Back to top button