Auto
Trending

പുത്തൻ എസ്‍യുവിയുടെ ആദ്യ ചിത്രം പുറത്തുവിട്ട് ഹോണ്ട

ഹോണ്ടയുടെ ചെറു എസ്‍യുവി വിപണിയിലേക്ക്. പുറത്തിറക്കുന്ന വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു.ഈ വർഷം തന്നെ വിപണിയിലെത്തുന്ന വാഹനത്തിന്റെ ഗ്രാഫിക്കൽ ചിത്രമാണ് ഹോണ്ട പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം പകുതിയിൽ പുതിയ വാഹനം ഹോണ്ട വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. ഹോണ്ട അമേസിന്റെ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപമായിരിക്കും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക. നിലവിലെ രാജ്യാന്തര വിപണിയിലെ എച്ച്ആർ–വി എസ്‌യുവിയുമായി സാമ്യം പുതിയ വാഹനത്തിനുണ്ടാകും. 4.2 മുതൽ 4.3 മീറ്റർ വരെ നീളം പുതിയ വാഹനത്തിനുണ്ടാകും. 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, എഡിഎസ് ഫീച്ചറുകൾ എന്നിവയുമുണ്ടാകും. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഡേടൈം റണ്ണിങ് ലാംപുകൾ, എൽഇ‍ഡി ഫോഗ് ലാംപ്, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിനുണ്ടാകുമെന്നാണ് കരുതുന്നത്. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് എൻജിൻ വകഭേദങ്ങൾ പുതിയ വാഹനത്തിലുണ്ടാകും.

Related Articles

Back to top button