
അടുത്ത മാസത്തോടെ ആഗോളതലത്തില്‍ റിലീസിനൊരുങ്ങുകയാണ് റിയല്‍മി ജിടി നിയോ 5. ചൈനയില്‍ ഫെബ്രുവരിയോടെ എത്തുന്ന ഫോണ്‍ മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയിലുമെത്തുമെന്നാണ് വിവരങ്ങള്‍. റിയല്‍മി ജി.ടി നിയോ 3 യുടെ പിന്‍ഗാമിയായിട്ട് എത്തുന്ന നിയോ 5 ന്റെ വ്യത്യസ്ത ബാറ്ററി കപ്പാസിറ്റിയുള്ള രണ്ട് വേരിയന്റുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. 240 W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 4,450 mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റും 150W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 4,850 mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റുമാകും വിപണിയിലെത്തുകയെന്നാണ് വിവരങ്ങൾ. നിയോ 5 ന്റെ രണ്ട് വേരിയന്റുകളും 6.74 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലെയുമായാകും എത്തുക. സ്‌നാപ്പ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്‌സെറ്റാകും കരുത്ത് പകരുക. 50 മെഗാ പിക്‌സലിന്റെ പ്രൈമറി ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ക്യാമറ സെന്‍സറും രണ്ട് മെഗാ പിക്‌സലിന്റെ ക്യാമറയും ഉള്‍പ്പടെയുള്ള ട്രിപ്പിള്‍ ട്രിപ്പിള്‍ ക്യാമറ യൂണിറ്റാകും ഫോണിലുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.