Big B
Trending

ആൻഡ്രോയിഡ് ഫോണുകളിലും സാറ്റലൈറ്റ് കണക്ടിവിറ്റി എത്തുന്നു

സാറ്റലൈറ്റ് ഫോണ്‍ കമ്പനി ഇറിഡിയവും ചിപ് നിര്‍മാതാക്കളായ ക്വാല്‍കോമും കൈ കോര്‍ത്തതോടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ സാറ്റലൈറ്റ് കണക്ടിവിറ്റി വരുന്നു. ഇതേ ഫീച്ചര്‍ 2022 സെപ്റ്റംബറില്‍ ഐഫോണ്‍ 14ല്‍ അവതരിപ്പിക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. ആപ്പിള്‍ പ്രഖ്യാപിച്ച ഈ സൗകര്യം വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും ലഭ്യമാവും. ഇതോടെ മൊബൈല്‍ കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ നിന്നു പോലും ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും സാറ്റലൈറ്റുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും. ബ്രിട്ടിഷ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ബുള്ളിറ്റാണ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. ആപ്പിളായാലും ബുള്ളിറ്റായാലും അടിയന്തര സാഹചര്യങ്ങളില്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് സാറ്റലൈറ്റ് സൗകര്യം അനുവദിച്ചിരുന്നത്. ആന്‍ഡ്രോയിഡിലേക്ക് സാറ്റലൈറ്റ് സൗകര്യം എത്തുന്നതോടെ ദശലക്ഷക്കണക്കിന് ഫോണുകളില്‍ വൈകാതെ ഈ സംവിധാനം ഉപയോഗിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ആദ്യഘട്ടത്തില്‍ വില കൂടിയ ആന്‍ഡ്രോയിഡ് ഫോണുകളിലായിരിക്കും ഈ സൗകര്യം ഉണ്ടാവുക.

Related Articles

Back to top button