Big B
Trending

റിപ്പോ 6.25ശതമാനമായി ഉയർത്തി ആർബിഐ

പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചു. റിപ്പോ നിരക്കില്‍ 35 ബേസിസ് പോയന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ 6.25ശതമാനമായി. നവംബറിലെപണപ്പെരുപ്പം ഒക്ടോബറിലെ 7.41ശതമാനത്തില്‍നിന്ന് 6.77 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും ആര്‍.ബി.ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലായതിനാലാണ് നിരക്കില്‍ 35 ബേസിസ്(0.35%)പോയന്റിന്റെ വര്‍ധന വരുത്താന്‍ യോഗത്തില്‍ ധാരണയായത്. 12 മാസമായി പണപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലാണ്.മെയില്‍ നടന്ന അസാധാരണ യോഗത്തിലെ 0.40 ബേസിസ് പോയന്റിന്റെ വര്‍ധനയ്ക്കുശേഷം മൂന്നുതവണ അരശതമാനം വീതം വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ 0.35ശതമാനവും കൂട്ടി. മൊത്തം 2.25ശതമാനം(225 ബേസിസ് പോയന്റ്). രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം മന്ദഗതിയിലാകുന്നതിന്റെയും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതിന്റെയും സാഹചര്യത്തിലാണ് ഇത്തവണ ആര്‍ബിഐ ധനനയം അവതരിപ്പിച്ചത്.നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനത്തില്‍നിന്ന് 6.8ശതമാനമായി കുറയ്ക്കുകയും ചെയ്തു.

Related Articles

Back to top button