
രാജ്യത്തെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളില്‍ ഈവര്‍ഷം യു.പി.ഐ. ഇടപാടുകളിലുണ്ടായ വളര്‍ച്ച 650 ശതമാനംവരെയെന്ന് പഠനം. ഡിജിറ്റല്‍ ഇടപാടുസേവനങ്ങള്‍ നല്‍കുന്ന പേ നിയര്‍ബൈ എന്ന കമ്പനിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.മൈക്രോ എ.ടി.എം, മൊബൈല്‍ പോയന്റ് ഓഫ് സെയില്‍ ഉപകരണങ്ങള്‍ക്കുള്ള ആവശ്യത്തില്‍ 25 ശതമാനമാണ് വളര്‍ച്ച. ആളുകളുടെ സാമ്പത്തിക ഇടപാടുരീതിയിലുണ്ടായിട്ടുള്ള മാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പേ നിയര്‍ബൈ എം.ഡി.യും സി.ഇ.ഒ.യുമായ ആനന്ദ് കുമാര്‍ ബജാജ് പറഞ്ഞു. രാജ്യത്ത് ഡിജിറ്റല്‍വത്കരണം വളരെ വേഗത്തിലാണെന്നും 95 ശതമാനം കമ്പനികളും ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും ഗവേഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ ഇന്ത്യ (ഐ.ഡി.സി.) വ്യക്തമാക്കുന്നു.അടുത്ത മൂന്നുവര്‍ഷംകൊണ്ട് ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ ഏകദേശം ഏഴുലക്ഷം കോടിയോളംരൂപ ചെലവിടുമെന്നാണ് കണക്കാക്കുന്നത്.