Tech
Trending

മോട്ടറോള എഡ്ജ് 30 അൾട്രാ വിപണിയിൽ അവതരിപ്പിച്ചു

മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് എഡ്ജ് 30 അൾട്രാ (Motorola Edge 30 Ultra ) അവതരിപ്പിച്ചു.മോട്ടറോള എഡ്ജ് 30 അൾട്രായുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 899 യൂറോയാണ് (ഏകദേശം 72,000 രൂപ). അർജന്റീന, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിലാണ് മോട്ടറോള എഡ്ജ് 30 അൾട്രാ ആദ്യം അവതരിപ്പിച്ചത്.ഇന്റർസ്റ്റെല്ലാർ ബ്ലാക്ക്, സ്റ്റാർലൈറ്റ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള മോട്ടറോള എഡ്ജ് 30 അൾട്രാ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മൈ യുഎക്സ് (My UX) ഒഎസിലാണ് പ്രവർത്തിക്കുന്നത്.144Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്സലുകൾ) പിഓലെ‍ഡ് കർവ്ഡ് ഡിസ്‌പ്ലേയാണ് മറ്റൊരു ഫീച്ചർ. മുന്നിലും പിന്നിലും കോർണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷ ഫോണിന്റെ സവിശേഷതയാണ്.

ഫോട്ടോകൾക്കും വിഡിയോകൾക്കുമായി മോട്ടറോള എഡ്ജ് 30 അൾട്രായിൽ 200 മെഗാപിക്സലിന്റേതാണ് പ്രധാന സെൻസർ. ഇത് f/1.9 അപ്പേർച്ചർ ലെൻസുമായി ജോടിയാക്കിയിരിക്കുന്നു. ഈ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ലഭിക്കുകയും 16 പിക്സലുകളെ ഒരു 2.56μm അൾട്രാ പിക്സലായി സംയോജിപ്പിക്കുകയും ചെയ്യുന്നു. അത് കൂടുതൽ വെളിച്ചം പിടിച്ചെടുക്കുകയും മികവാർന്ന ഫൊട്ടോകൾ നൽകുകയും ചെയ്യുന്നു. അൾട്രാ വൈഡ് ആംഗിൾ എഫ്/2.2 അപ്പേർച്ചർ ലെൻസുമായി ഘടിപ്പിച്ചിരിക്കുന്ന 50 മെഗാപിക്സൽ സെൻസർ ഉണ്ട്. ക്വാഡ് പിക്സൽ ടെക്നോളജി, 114 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ, മാക്രോ ഷോട്ടുകൾ പകർത്താൻ മാക്രോ വിഷൻ എന്നിവ ഉപയോഗിക്കുന്നു. എഫ്/1.6 അപ്പേർച്ചർ ടെലിഫോട്ടോ ലെൻസുമായി ജോടിയാക്കിയ മൂന്നാമത്തെ 12 മെഗാപിക്സൽ സെൻസറും 2x സൂം വാഗ്ദാനം ചെയ്യുകയും പോർട്രെയിറ്റ് ഷോട്ടുകൾ എടുക്കാനും സഹായിക്കും.പിൻ ക്യാമറയ്ക്ക് 4K/30fps വിഡിയോകൾ പകർത്താനാകും. മോട്ടറോള എഡ്ജ് 30 അൾട്രായുടെ മുൻവശത്ത് f/2.2 അപ്പേർച്ചർ ലെൻസുമായി ജോടിയാക്കിയ 60 മെഗാപിക്സൽ സെൻസറാണ്. ക്വാഡ് പിക്സൽ ടെക്നോളജിയും ഇതിൽ ഉപയോഗിക്കുന്നു.125W ടർബോപവർ വയർഡ് ചാർജിങ്, 50W വരെ വയർലെസ് ചാർജിങ്, 10W വയർലെസ് പവർ ഷെയറിങ് എന്നിവയ്‌ക്കൊപ്പം 4,610 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള എഡ്ജ് 30 അൾട്രാ പായ്ക്ക് ചെയ്യുന്നത്.

Related Articles

Back to top button