Tech
Trending

യൂട്യൂബർമാർക്ക് പുതിയ മാർഗനിർദേശങ്ങളിറക്കാനൊരുങ്ങി സർക്കാർ

യൂട്യൂബ്, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹ മാധ്യങ്ങളിലെ വ്ലോഗർമാർക്കായി‌ കേന്ദ്രം ഉടൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്.പെയ്ഡ് പ്രമോഷനുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യുട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വലിയ ഫോളോവേഴ്‌സുള്ള വ്ലോഗർമാർ വിവിധ ബ്രാൻഡുകളിൽ നിന്ന് പണം സ്വീകരിച്ച് അവരുടെ ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പണം വാങ്ങി ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പ്രമോഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം.അടുത്ത 15 ദിവസത്തിനകം പുതിയ മാർഗനിർദേശങ്ങൾ വന്നേക്കും. വ്ലോഗർമാർ മാർഗനിർദേശങ്ങൾ തെറ്റിച്ചാൽ വലിയ പിഴ നൽകേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവർത്തിച്ചാൽ 20 ലക്ഷവും പതിവായി തെറ്റ് ചെയ്താൽ 50 ലക്ഷം വരെയുമാകും പിഴ. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പിന്തുടരുന്ന നിലവിലെ സംവിധാനവും ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും മികച്ച രീതികളും പഠിച്ച ശേഷം ഈ ചട്ടക്കൂടുകൾ തയാറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button