Big B
Trending

പി എഫ് പെൻഷൻ; ഉയർന്ന ശമ്പളപരിധി 21,000 രൂപയാക്കിയേക്കും

പി എഫ് പെൻഷൻ കണക്കാക്കുന്നതിനുള്ള ഉയർന്ന ശമ്പളപരിധി 15,000 രൂപയിൽ നിന്ന് 21,000 രൂപയാക്കിയേക്കും. തൊഴിലുടമകളുമായി തൊഴിൽ കോഡുകളെ കുറിച്ച് നടന്ന ചർച്ചയിലാണ് കേന്ദ്രം ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ പല തരത്തിൽ ഉയർന്ന ശമ്പളം ഉള്ളവർക്ക് ഇതേ പരിധി വച്ചു പെൻഷൻ നിശ്ചയിക്കുന്നതിനെതിരെ തൊഴിലാളികൾ രംഗത്തെത്തിയിട്ടുണ്ട്. ആനുപാതിക പെൻഷനു പകരം ശമ്പളപരിധി പുതുക്കുന്നത് അതിനനുസരിച്ചുള്ള വർധന മാത്രമേ പെൻഷനിൽ ഉണ്ടാകൂ.


6500 രൂപയായിരുന്ന ശമ്പള പരിധി 2014 ലാണ് 15,000 രൂപ ആക്കിയത്. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന് 2018 ൽ കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ നൽകിയ പുനഃപരിശോധന ഹർജിയും തൊഴിൽ മന്ത്രാലയം നൽകിയ പ്രത്യേകാനുമതി ഹർജിയും 29 ന് സുപ്രീംകോടതി പരിഗണിക്കും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ചില തൊഴിലാളിസംഘടനകൾ ശമ്പളപരിധി വർദ്ധന ആവശ്യപ്പെട്ടിരുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ അംഗവും നൽകുന്ന വിഹിതത്തിന് ആനുപാതികമായി പെൻഷൻ നൽകുന്ന രീതിയും പരിഗണനയിലുണ്ട്.

Related Articles

Back to top button