Auto
Trending

അവതരണത്തിന് മുമ്പ് വിറ്റുതീര്‍ന്ന് മേബാക്ക് ജി.എല്‍.എസ്600

ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ച വാഹനമാണ് മേബാക്ക് ജി.എൽ.എസ്600 എസ്.യു.വി. 2.43 കോടി രൂപ എക്സ്ഷോറും വിലയുള്ള ഈ വാഹനം വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വിറ്റുത്തീർന്നു. 2021 ഡിസംബർ വരെ ഇന്ത്യക്കായി അനുവദിച്ചിരുന്ന 50-ൽ അധികം യൂണിറ്റുകളാണ് ഒറ്റദിവസം കൊണ്ട് വിറ്റുതീർന്നത്.രണ്ടാം ബാച്ചിന്റെ ബുക്കിങ്ങ് 2022-ന്റെ ആദ്യ പാദത്തിലായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.ആദ്യ ബാച്ചിലെ വാഹനങ്ങൾ ബുക്കുചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് വൈകാതെ ഇത് കൈമാറാൻ സാധിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.


മേബാക്ക് സ്റ്റൈലിൽ ഒരുങ്ങിയിട്ടുള്ള ക്രോമിയം ഗ്രില്ലാണ് മുഖഭാവത്തിന്റെ പ്രധാന ആകർഷണം. ഇതിന് മാറ്റ് കൂട്ടി എൽ.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആർ.എല്ലും നൽകിയിട്ടുണ്ട്. വലിയ എയർ കർട്ടണുകൾ നൽകിയുള്ള ഡ്യുവൽ ടോൺ ബമ്പർ മുൻവശത്തെ കൂടുതൽ സ്പോർട്ടിയാക്കുന്നുണ്ട്. ബമ്പറിൽ നൽകിയിട്ടുള്ള ക്രോമിയം സ്കിഡ് പ്ലേറ്റ് മുൻവശത്തിന് കൂടുതൽ ആഡംബര ഭാവം നൽകുന്നുണ്ട്.കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് ഈ വാഹനത്തിന്റെ അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്. 4-5 സീറ്റിങ്ങ് ഓപ്ഷനുകളിൽ ഇത് എത്തുന്നുണ്ട്. സ്ലൈഡ് ചെയ്യാനും ടിൽറ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സൺറൂഫ്, ആൾട്ര കംഫോർട്ടബിൾ ബ്ലോസ്റ്റേഡ് വെന്റിലേറ്റഡ്, മസാജിങ് സീറ്റുകൾ, പീൻ സീറ്റ് യാത്രക്കാർക്കാർ ഡിസ്പ്ലേ സ്ക്രീനുകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.4.0 ലിറ്റർ വി8 ബൈ-ടർബോ എൻജിനാണ് മെഴ്സിഡസ് മേബാക്ക് ജി.എൽ.എസ്.600-ൽ പ്രവർത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിലെ ട്രാൻസ്മിഷൻ. എൻജിനൊപ്പം നൽകിയിട്ടുള്ള 48 വോൾട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളിൽ 250 എൻ.എം. അധിക ടോർക്കും 21 ബി.എച്ച്.പി. പവറും നൽകും.ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ വലിയ ജനപ്രീതി സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് മേബാക്ക് ജി.എൽ.എസ് 600. ഇന്ത്യയിൽ അവതരിപ്പിച്ചതോടെ നിരവധി ആളുകളാണ് ഈ വാഹനം സ്വന്തമാക്കാനെത്തിയത്. ഇതിന്റെ ഫലമായി ആദ്യ 50 വാഹനങ്ങളും അതിവേഗം ബുക്കിങ്ങ് പൂർത്തിയാക്കിയെന്ന് മേഴ്സിഡീസ് ഇന്ത്യയുടെ മേധാവി മാർട്ടിൻ ഷ്വെങ്ക് അറിയിച്ചു.

Related Articles

Back to top button