Big B
Trending

എടിഎമ്മിൽനിന്ന് പണംപിൻവലിക്കാൻ ഇനി കൂടുതൽതുക ഈടാക്കും

എടിഎം പരിപാലന ചെലവ് ഉയർന്നതോടെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി.പണംപിൻവലിക്കുന്നതിനുള്ള നിരക്ക് 15 രൂപയിൽനിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽനിന്ന് ആറുരൂപയായും വർധിക്കും. ഓഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.സൗജന്യപരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വർധന. അതതു ബാങ്കുകളുടെ എ.ടി.എമ്മിൽ മാസം അഞ്ച് ഇടപാടുകൾ സൗജന്യമായി തുടരും.എടിഎം നിരക്കുകൾ പരിഷ്കരിക്കാൻ 2019ൽ ആർബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമ്പത്തിക ഇടപാടിന് 18 രൂപയും സാമ്പത്തികേതര ഇടപാടിന് ആറു രൂപയും ഈടാക്കാമെന്നായിരുന്നു സമതിയുടെ ശുപാർശ.ഇന്റർ ബാങ്ക് ഇടപാട് ചാർജ് 20 രൂപയിൽനിന്ന് 21 രൂപയുമായി വർധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യത്തിൽ വരുക.

Related Articles

Back to top button