Tech
Trending

പോക്കോ M3 പ്രോ 5ജിയുടെ വില്പന ഇന്നാരംഭിക്കും

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ ഇന്ത്യയിലെ തങ്ങളുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ ആയി M3 പ്രോ 5ജിയെ ഈ മാസം എട്ടാം തിയതിയാണ് വില്പനക്കെത്തിച്ചത്. ഈ സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങാം. ഫ്ലിപ്കാർട്ട് വഴിയാണ് പോക്കോ M3 പ്രോ 5ജിയുടെ വില്പന ആരംഭിക്കുക. പോക്കോ M3 പ്രോ 5ജിയുടെ 4 ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപ, 6 ജിബി റാം + 128 ജിബി വേരിയന്റിന് 15,999 രൂപ എന്നിങ്ങനെയാണ് വില. ആദ്യ ദിവസ വില്പനയ്ക്ക് (ജൂൺ 14) 500 രൂപ സ്പെഷ്യൽ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


കെട്ടിലും മട്ടിലും പുത്തൻ ഫോൺ ആണെങ്കിലും യഥാർത്ഥത്തിൽ മാർച്ചിൽ ആഗോള വിപണിയിലെത്തിയ റെഡ്മി നോട്ട് 10 5ജി സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ്‌ പതിപ്പാണ് പോക്കോ M3 പ്രോ 5ജി.പോക്കോ യെല്ലോ, കൂൾ ബ്ലൂ, പവർ ബ്ലാക്ക് എന്നീ നിറങ്ങളിൽ പോക്കോ M3 പ്രോ 5ജി വാങ്ങാം. ഒപ്പം വ്യത്യസ്തമായ ബാക്ക് പാനൽ ആണ് പോക്കോ M3 പ്രോ 5ജിയുടെ ആകർഷണം. ബ്രാൻഡ് പേര്, ക്യാമറയും ചേർന്ന കറുപ്പ് നിറത്തിലുള്ള ക്ലസ്റ്റർ ചേർന്ന ബാക്ക് പാനലിന് പുതുമ തീർച്ചയായും അവകാശപ്പെടാം. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പോക്കോ M3 പ്രോ 5ജി പ്രവർത്തിക്കുന്നത്. 6.50 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്.മാലി-G57 MC2 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് ഫോണിന്റെ കരുത്ത്.48 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 2 മെഗാപിക്‌സൽ ഡെപ്ത് സെൻസർ, ക്ലോസ്-അപ്പ് ഷോട്ടുകൾക്കായി 2 മെഗാപിക്‌സൽ മാക്രോ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറയാണ് പോക്കോ M3 പ്രോ 5ജിയ്ക്ക്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയാണ്‌ നൽകിയിട്ടുള്ളത്.18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററി ആണ് ഫോണിൽ പാക്ക് ചെയ്തിരിക്കുന്നത്. ബോക്സിൽ 22.5W ചാർജർ ലഭിക്കും.

Related Articles

Back to top button