Auto
Trending

ഓഫറിനായി കൈകോര്‍ത്ത് മാരുതിയും ഐ.ഒ.സിയും

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മാരുതി സുസുക്കി റിവാര്‍ഡ്‌സും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും സഹകരിക്കുന്നു. 80 ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്കാണ് ഈ കൂട്ടുക്കെട്ടിന്റെ പ്രയോജനം ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി.എല്‍) പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന മാരുതി കാര്‍ ഉടമകള്‍ക്ക് റിവാര്‍ഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ മാരുതി സുസുക്കി റിവാര്‍ഡ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിലെ എക്‌സ്ട്രാ റിവാര്‍ഡ് പ്രോഗ്രാമിലൂടെ ഐ.ഒ.സി.എല്ലിന്റെ വിവിധ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് ഇരുകമ്പനികളും അറിയിച്ചിരിക്കുന്നത്. മാരുതിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഒരുക്കുന്ന ഈ പ്രോഗ്രാമിലൂടെ ഉപയോക്താക്കള്‍ക്ക് വിശ്വസനീയമായതും മികച്ചതുമായ വില്‍പ്പനാനന്തര ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് മാരുതിയുടെ മേധാവി ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഈ കൂട്ടുകെട്ടിലൂടെ ഉപയോക്താക്കളുടെ ആവശ്യവും മറ്റും അടുത്തറിയാനും അവ പരഗണിക്കാനും സാധിക്കുമെന്നാണ് ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ന്‍ ട്രാന്‍ഫോര്‍മേഷന്‍ മേധാവി സൗമിത്ര ശ്രീവാസ്തവ അറിയിച്ചിരിക്കുന്നത്. എട്ട് ലക്ഷം ഉപയോക്താക്കളുടെ പിന്തുണയുള്ള ആപ്പാണ് മാരുതി സുസുക്കി റിവാര്‍ഡ്. ഇതുവഴി മാരുതി സുസുക്കി കാറുകളുടെ ഇന്‍ഷുറന്‍സ്, ഒറിജിനല്‍ ആക്‌സസറികള്‍, സര്‍വീസുകള്‍ തുടങ്ങിയവയാണ് ഉറപ്പാക്കുന്നത്.

Related Articles

Back to top button